പോരുവഴി.ഏഴാംമൈൽ സെന്റ് തോമസ് സ്കൂളിൽ പുറത്തുനിന്ന് ടാങ്കറിൽ മലിനജലം കൊണ്ടുവന്നത് കുടിച്ച് സ്കൂളിലെ കുട്ടികൾ രോഗ ബാധിതരായ വിഷയത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥക്കെതിരെ UDF പോരുവഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംനട ജംഗ്ഷനിൽ നിന്നും പോരുവഴി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിലേക്ക് മാർച്ചും ധർണയും നടത്തി.
DCC ജനറൽ സെക്രട്ടറി തുണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്തു.

UDF പോരുവഴി മണ്ഡലംചെയർമാൻ പുത്തൻ പുരയിൽ സുബർ അദ്ധ്യക്ഷതവഹിച്ചു. UDF നിയോജക മണ്ഡലം ചെയർമാൻ
S സുഭാഷ്, മുസ്ലിം ലീഗ് കുന്നത്തൂർ നിയോജകമണ്ഡലം കൺവീനർ ആയിക്കുന്നം അസീസ്, DCC ജനറൽ സെക്രട്ടറിമാരായ Adv. കാഞ്ഞിരവിള അജയകുമാർ, പി.കെ. രവി , DCC മെമ്പർ സഹദേവൻ കോട്ടവിള,മണ്ഡലം പ്രസിഡൻ്റുമാരായ
പത്മസുന്ദരൻ പിള്ള, ചക്കുവള്ളി നസീർ, RSP നേതാവ് കെ.സദാശിവൻ, കേരളാ കോൺഗ്രസ് നേതാവ് അമ്പലത്തും ഭാഗം രാധാകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഭാരവാഹികളായ Dr.M.A. സലീം, സഭാശിവൻ പിള്ള,
ചന്ദ്രശേഖരൻ പിള്ള, ബഷീർ വരിക്കോലിൽ, അബ്ദുൾ സമദ്, കിണറുവിള നാസർ, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ്
രേണുക ,ലീഗ് നേതാക്കളായ മുഹമ്മദ് ഖുറൈഷി , സജി വട്ടവിള, പറമ്പിൽ സുബേർ,
R.G. ഗോപാലകൃഷ്ണപിള്ള,
ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ബദറുദ്ദീൻ,
സ്റ്റാൻലി അലക്സ്,
അശ്വതി, റംസീന തുടങ്ങിയവർ സംസാരിച്ചു
പോരുവഴി ഹുസ്സൈൻ സ്വാഗതവും സച്ചിതാനന്ദൻ പിള്ള കൃതജ്ഞതയും പറഞ്ഞു




































