27.6 C
Kollam
Friday 11th September, 2026 | 10:01:48 PM
Home News Local താലൂക്ക് ആശുപത്രിയിൽ ഒപി ടിക്കറ്റ് ചാർജ്ഉം രോഗിയുടെ കൂട്ടിരുപ്പ് കാർക്ക് ഏർപ്പെടുത്തിയ ചാർജ്ഉം വർധിപ്പിക്കാൻ ഹോസ്പിറ്റൽ...

താലൂക്ക് ആശുപത്രിയിൽ ഒപി ടിക്കറ്റ് ചാർജ്ഉം രോഗിയുടെ കൂട്ടിരുപ്പ് കാർക്ക് ഏർപ്പെടുത്തിയ ചാർജ്ഉം വർധിപ്പിക്കാൻ ഹോസ്പിറ്റൽ മാനേജ്‌മെന്‍റ് കമ്മിറ്റി തീരുമാനം ഉടൻ പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരം നേരിടേണ്ടി വരുമെന്ന് RSP( ലെനിനിസ്റ്റ്)

ശാസ്താംകോട്ട.
താലൂക്ക് ആശുപത്രിയിൽ ഒപി ടിക്കറ്റ് ചാർജ്ഉം. രോഗിയുടെ കൂട്ടിരുപ്പ് കാർക്ക് ഏർപ്പെടുത്തിയ ചാർജ്ഉം വർധിപ്പിക്കാൻ ഹോസ്പിറ്റൽ മാനേജ്‌മന്റ് കമ്മിറ്റി തീരുമാനം ഉടൻ പിൻവലിച്ചില്ലെങ്കിൽ ശക്ത മായ സമരം നേരിടേണ്ടി വരുമെന്ന് RSP( ലെനിനിസ്റ്റ് ) കുന്നത്തൂർ മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി. 39 വർഷത്തിനു ശേഷം കുന്നത്തൂർ മണ്ഡലത്തിൽ UDF MLA വന്നപ്പോൾ അദ്ദേഹ ത്തിന്റെ സാന്നിധ്യത്തിൽ എടുത്ത തീരുമാനം കുന്നത്തൂർ മണ്ഡലത്തിലെ പാവപ്പെട്ട രോഗികളോടും അവരുടെ കൂട്ടിരുപ്പ് കാരോടും കാണിച്ച ഇരുട്ടടി യാണ് യുഡിഫ് അധികാരത്തിൽ വന്ന ഉടൻ ചെയ്ത ഈ നടപടി എന്ന് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
യോഗത്തിൽ ജില്ലാ സെക്രട്ടറി സാബു ചക്കുവള്ളി അധ്യക്ഷത വഹിച്ചു. കോവൂർ കുഞ്ഞുമോൻ Ex. MLA.
ഉദ്ഘാടനം ചെയ്തു. കോവൂർ മോഹൻ. R. സുരേഷ്‌ ബാബു. സുനിൽ വാമദേവൻ. കെ. കൃഷ്ണൻ കുട്ടി. ജെ. ഹരികുമാർ. ഇടവ ഷാജി. ദീപു. R. എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ.
RSP ( ലെനിനിസ്റ്റ് ) മണ്ഡലo സെക്രട്ടറി യായി
R. സുരേഷ്‌ ബാബു.
അസി. സെക്രട്ടറി മാർ
ജെ. ഹരികുമാർ
കെ. റസീം എന്നിവരെയും തെരെഞ്ഞെടുത്തു