26.4 C
Kollam
Wednesday 15th July, 2026 | 09:02:12 AM
Home Lifestyle Culture സ്വരധാര സ്‌കൂൾ ഓഫ് മ്യൂസിക്ക് വാർഷീകം ആഘോഷിച്ചു

സ്വരധാര സ്‌കൂൾ ഓഫ് മ്യൂസിക്ക് വാർഷീകം ആഘോഷിച്ചു

തിരുവനന്തപുരം : വെള്ളറട സ്വരധാര സ്‌കൂൾ ഓഫ് മ്യൂസിക്കിൻ്റെ 22-ാമത് വാർഷീകാഘോഷം ജില്ലാ പഞ്ചായത്ത് അംഗം അതിര ഗ്രെയ്‌സ് ഉദ്ഘാടനം ചെയ്തു. വെള്ളറട
ജെ എം ഹാളിൽ നടന്ന ചടങ്ങിൽ സാൽവേഷൻ ആർമി കാനക്കോട് കോർ ഓഫീസർ മേജർറ്റി.ഇ സ്റ്റീഫൻസൺ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാംഡേവിഡ്, ഗ്രാമ പഞ്ചായത്ത് അംഗം സ്ലെറ്റി ഭായി, തകിൽ വിദ്വാൻ ജോൺസൺ കാനക്കോട്, സ്വരധാര സ്‌കൂൾ ഓഫ് മ്യൂസിക്ക് മാനേജിംഗ് ഡയറക്ടർ
ജോസ് പ്രകാശ് , സെൽവൻ സ്വരധാര എന്നിവർ പ്രസംഗിച്ചു. വിവിധ പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികളും നടന്നു.