Home News Local ശക്തിപാദ ആശ്രമ മഠാധിപതി ഗുരുപ്രിയ ആനന്ദമയി മാതാജി ശതാഭിഷേക നിറവിലേക്ക്

ശക്തിപാദ ആശ്രമ മഠാധിപതി ഗുരുപ്രിയ ആനന്ദമയി മാതാജി ശതാഭിഷേക നിറവിലേക്ക്

Advertisement

കല്ലട: ശക്തിപാദ ആശ്രമ മഠാധിപതി ഗുരുപ്രിയ ആനന്ദമയി മാതാജി ശതാഭിഷേക നിറവിലേക്ക്. ആയിരം പൂർണചന്ദ്ര ന്മാരെ കണ്ട പുണ്യവുമായി മാതാജിയുടെ ശതാഭിഷേകം 26ന് ആഘോഷമാക്കാൻ കല്ലട ശക്തിപാദാശ്രമത്തിൽ ഒരുക്ക ങ്ങൾ തുടങ്ങി.

രാവിലെ 3ന് തുടങ്ങുന്ന ഗണപതി ഹോമത്തോടെ ആഘോഷങ്ങൾക്ക് തുടക്ക മാകും. മൃത്യുഞ്ജയഹോമം, നീരാഞ്ജനം, ഭാഗവത പാരാ യണം, മാതാജിയുടെ ഗുരുവും ശക്തിപാത ആശ്രമ സ്ഥാപക യുമായ കുഴിയം മാ ആനന്ദമയി ദേവിക്ക് പൂർണകുംഭം നൽകി ആശ്രമത്തിലേക്ക് ആനയിക്കൽ, പാദപൂജ, ഗുരുപൂജ എന്നിവ നടക്കും. 7 സന്യാസിമാർക്ക് പാദപൂജ, ആദരവ്, ദാനധർമ്മങ്ങൾ, പൊതുസമ്മേളനം, ഭജന, അന്നദാനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനായി ജയദേവൻ നമ്പൂതിരി ജനറൽ കൺവീനറായും ഹരി ജോയിന്റ് കൺവീനറായും പ്രദീപ് കുമാർ ട്രഷററായും സുരേഷ് സ്വാഗതസംഘം കൺവീനറായും ഏഴംഗ കമ്മിറ്റി പ്രവർത്തിച്ചുവരികയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here