26.3 C
Kollam
Monday 5th October, 2026 | 02:46:58 AM
Home News Local സ്വദേശാഭിമാനി ഗ്രന്ഥശാല ബാലവേദിയുടെ നേതൃത്വത്തിൽ അവധിക്കാല പഠന യാത്ര നടത്തി

സ്വദേശാഭിമാനി ഗ്രന്ഥശാല ബാലവേദിയുടെ നേതൃത്വത്തിൽ അവധിക്കാല പഠന യാത്ര നടത്തി

ശാസ്താംകോട്ട. വേങ്ങ സ്വദേശാഭിമാനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ബാലവേദി കൂട്ടുകാർക്കായി അവധിക്കാല യാത്ര സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ഗ്രന്ഥശാല അങ്കണത്തിൽ നിന്ന് റോഡ് മാർഗ്ഗം കണ്ണൻകാട്ട് കടവിൽ എത്തി അവിടെ നിന്നും ബോട്ടിൽ യാത്ര തുടർന്നു. മൻഡ്രോത്തുരുത്തിലെ ദ്വീപുകൾ, വിവിധ കണ്ടൽകാടുകൾ, ഒക്കെ കുട്ടികൾക്ക് പരിചയപ്പെടുത്തി വൈകുന്നേരം 5 മണിയോടെ തിരിച്ചു കണ്ണൻകാട്ട് കടവിൽ ബോട്ട് യാത്ര അവസാനിപ്പിച്ചു.

ഗ്രന്ഥശാല രക്ഷാധികാരി പി അർജുനൻ ഐഎഎസ്, സെക്രട്ടറി രാജാശേഖര വാര്യർ, പ്രസിഡന്റ് സുരേഷ് കുമാർ, സുൽഫി, ഉഷാ കുമാരി, മഞ്ജു, ജഹാംഗീർ ഷാ തുടങ്ങിയവർ യാത്രക്കും ഒപ്പം കുട്ടികൾക്കുള്ള പഠന ക്‌ളാസുകൾക്കും നേതൃത്വം കൊടുത്തു.