ഭരണിക്കാവ് ബസ് സ്റ്റാൻഡിലെ ഓടയിൽ മാലിന്യം നിറഞ്ഞ വെള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാർക്ക് ഭീഷണി
ഭരണിക്കാവ്: ദിവസവും നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ഭരണിക്കാവ് ബസ് സ്റ്റാൻഡിനോട് ചേർന്നുളള ഓടയിൽ മാലിന്യം നിറഞ്ഞ വെള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു.മഴ ശക്തമായതോടെയാണ് ഓട നിറഞ്ഞു കവിഞ്ഞത്.ഇറച്ചി അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതിനാൽ അസഹ്യമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്.ഇതിനാൽ യാത്രക്കാർക്ക് മൂക്കുപൊത്താതെ സ്‌റ്റാൻഡിൽ കയറാൻ കഴിയാത്ത അവസ്ഥയാണുള്ളത്. കൊതുക്,ഈച്ച ശല്യവും രൂക്ഷമാണ്.മഴക്കാലമായതിനാൽ സാംക്രമിക രോഗങ്ങൾ പടരാനുള്ള സാഹചര്യവും നിലനിൽക്കുന്നു.ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മഴക്കാല പൂർവ്വശുചീകരണം നടത്താൻ വൈകിയതും ഓടയ്ക്ക് മുകളിൽ സ്ലാബ് സ്ഥാപിക്കാത്തതുമാണ് പ്രശ്‌നമായത്.അടിയന്തിരമായി ക്ലോറിനേഷൻ നടത്താനെങ്കിലും പഞ്ചായത്തും … Continue reading ഭരണിക്കാവ് ബസ് സ്റ്റാൻഡിലെ ഓടയിൽ മാലിന്യം നിറഞ്ഞ വെള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാർക്ക് ഭീഷണി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed