കാലാവസ്ഥാവ്യതിയാന പശ്ചാത്തലത്തില്‍ കൃഷിയിടങ്ങളിലും വീടുകളുടെ പരിസരങ്ങളിലും പാമ്പുകളുടെസാന്നിധ്യം കണ്ടെത്തുന്ന സാഹചര്യം കണക്കിലെടുത്ത് ശരിയായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ്. ഭയപ്പെടാതെ ചികിത്സ തേടി ജീവന്‍ രക്ഷിക്കാം.
പാമ്പുകടിയേറ്റാല്‍ ഉടന്‍ ചെയ്യേണ്ടത്
കടിയേറ്റസ്ഥലത്തുനിന്നും സുരക്ഷിതമായ ഇടത്തേക്ക് മാറ്റണം. ശാന്തമായി കിടത്തുകയും ആശ്വസിപ്പിക്കുകയും വേണം. ആത്മവിശ്വാസം പകരാം. കടിയേറ്റ കൈയിലോ കാലിലോ ഷൂസ്, മോതിരം, വാച്ച്, ആഭരണങ്ങള്‍ തുടങ്ങിയവ നീക്കം ചെയ്യണം. കടിയേറ്റ സ്ഥലത്തിന് മുകളില്‍ ശുദ്ധമായ തുണി കൊണ്ട് മിതമായ സമ്മര്‍ദ്ദത്തോടെ ബാന്‍ഡേജ് കെട്ടി ഇളക്കംതട്ടാതെ വേഗത്തില്‍ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാം. തല ചരിച്ച്‌വച്ച് കൈകൊണ്ട് മുഖത്തെ താങ്ങി നിര്‍ത്തുന്ന രീതിയില്‍ ഇടത്തോട്ട് ചരിച്ച് വലത് കാല്‍ മടക്കി കിടത്തുക.
പാമ്പുകടിയേറ്റാല്‍ ചെയ്യരുതാത്തവ
കടിയേറ്റഭാഗത്ത് മുറുക്കി കെട്ടരുത്. കടിയേറ്റയാളിനെ മലര്‍ത്തികിടത്തരുത്. മുറിവില്‍ കുത്തുകയോ മൂര്‍ച്ചയുള്ള കത്തി, ബ്ലേഡ് എന്നിവ ഉപയോഗിച്ച് ചെത്തുകയോ ചെയ്യരുത്. കടിയേറ്റ ഭാഗം അനാവശ്യമായി ചലിപ്പിക്കരുത്. വായകൊണ്ട് വിഷംവലിച്ച് പുറത്തെടുക്കരുത്. മുറിവില്‍ രാസവസ്തുക്കള്‍, ഔഷധച്ചെടികള്‍, മണ്ണ്, മരുന്ന്, ലേപനങ്ങള്‍, തുടങ്ങിയവ പുരട്ടരുത്.
ജില്ലയില്‍ ആന്റി സ്നേക് വെനം (പ്രതിവിഷം) ലഭ്യമായ സ്ഥാപനങ്ങള്‍
സര്‍ക്കാര്‍ ആശുപത്രികള്‍
ജില്ലാ ആശുപത്രി (04742768667), സര്‍ക്കാര്‍ മെഡിക്കല്‍കോളജ്, പാരിപ്പള്ളി, (7034539676), താലൂക് ആശുപത്രി, കരുനാഗപ്പള്ളി (6238370461), താലൂക് ആശുപത്രി, കൊട്ടാരക്കര (8129153891), താലൂക് ആശുപത്രി, പുനലൂര്‍ (9947353866/9447557542), താലൂക് ആശുപത്രി, ശാസ്താംകോട്ട (04762831899), താലൂക് ആശുപത്രി, പത്തനാപുരം (9446516417), താലൂക്ക് ആശുപത്രി, കടയ്ക്കല്‍ (9846091695), താലൂക്ക് ആശുപത്രി, കുണ്ടറ (9746999297/7907745556), താലൂക്ക് ആശുപത്രി, നീണ്ടകര (8589015558), താലൂക്ക് ആശുപത്രി, നെടുങ്ങോലം (8848050140), സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രി, കൊല്ലം (8907843437).
സ്വകാര്യ ആശുപത്രികള്‍
എന്‍ എസ് ആശുപത്രി , പാലത്തറ (9400063985/9809355455), വിജയ ആശുപത്രി, കൊട്ടാരക്കര (04742653000/04742653036/7034095420), കിംസ് വലിയത്ത് , കരുനാഗപ്പള്ളി (6235000455/9048005665), കിംസാറ്റ് , കടയ്ക്കല്‍ (8590254422), ആസ്റ്റര്‍ പി എം എഫ് , ശാസ്താംകോട്ട (9400826141), ഉപാസന ആശുപത്രി , കൊല്ലം (9846628421), അസ്സീസിയ മെഡിക്കല്‍കോളേജ്, കൊല്ലം (9656866817), കിംസ്, കൊട്ടിയം (9400363731), ട്രാവന്‍കൂര്‍ മെഡിസിറ്റി മെഡിക്കല്‍ കോളേജ് (7356162299/9447001683), ഹോളി ക്രോസ്സ് ആശുപത്രി, കൊട്ടിയം (9496085050/8714276264), ബെന്‍സിഗര്‍ ആശുപത്രി, കൊല്ലം (8921931181), ഐഡിയല്‍ ആശുപത്രി , കരുനാഗപ്പള്ളി (9946611527).
യഥാസമയം ചികിത്സ തേടിയാല്‍ ജീവഹാനി തടയാനാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. എല്‍. ഷീജ അറിയിച്ചു.































