26.6 C
Kollam
Saturday 13th June, 2026 | 06:44:28 AM
Home News Local നിയമസഭ തിരഞ്ഞെടുപ്പ്; വോട്ടെണ്ണലിന് ഉദ്യാഗസ്ഥ വിന്യാസം നടത്തി

നിയമസഭ തിരഞ്ഞെടുപ്പ്; വോട്ടെണ്ണലിന് ഉദ്യാഗസ്ഥ വിന്യാസം നടത്തി

Advertisement

നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടുകള്‍ എണ്ണുന്നതിനുള്ള ഉദ്യോഗസ്ഥവിന്യാസം പൂര്‍ത്തിയായെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ചേമ്പറില്‍ നടത്തിയ റാന്‍ഡമൈസേഷനിലൂടെ ആകെ 1125 പേരെ നിയോഗിച്ചു. വോട്ടിംഗ് മെഷീനുകള്‍ എണ്ണുന്നതിന് 660, പോസ്റ്റല്‍ ബാലറ്റ് 465 എന്നിങ്ങനെയാണ് വിന്യസിച്ചിട്ടുള്ളത്.

നിയോഗിച്ചവര്‍ക്കുള്ളപരിശീലന കേന്ദ്രങ്ങള്‍: മണ്ഡലം, പരിശീലനകേന്ദ്രം ക്രമത്തില്‍ – കരുനാഗപ്പള്ളി, പുനലൂര്‍: ബിഷപ് കത്തലെനിക് കാമ്പസ് കൊല്ലം ബെന്‍സിഗര്‍ നഴ്‌സിംഗ് കോളജിന് സമീപം. ചവറ: കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാള്‍. കുന്നത്തൂര്‍: ജില്ലാ പ്ലാനിംഗ് ഓഫീസ് ഓഡിറ്റോറിയം. കൊട്ടാരക്കര: ശ്രീനാരായണ വനിതാ കോളജ്, കൊല്ലം. പത്തനാപുരം: ജില്ലാ വ്യവസായ കേന്ദ്രം, ആശ്രാമം. ചടയമംഗലം, കുണ്ടറ, കൊല്ലം, ചാത്തന്നൂര്‍, ഇരവിപുരം: ട്രിനിറ്റി ലൈസിയം സ്‌കൂള്‍, കൊല്ലം. ഓഡര്‍ സോഫ്റ്റ് വെയറില്‍ നിന്ന് അവരവരുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഡ്യൂട്ടിക്ക് നിയോഗിച്ച ഉത്തരവ് ഡൗണ്‍ലോഡ് ചെയ്യാം.

നിയോഗിച്ചവരെല്ലാം നിര്‍ബന്ധമായും ഏപ്രില്‍ 28ന് നടത്തുന്ന പരിശീ ലനത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

Advertisement