Home News National തണ്ണിമത്തന്‍ കഴിച്ചതിന് പിന്നാലെ ദമ്പതികള്‍ക്കും രണ്ട് പെണ്‍മക്കള്‍ക്കും ദാരുണാന്ത്യം

തണ്ണിമത്തന്‍ കഴിച്ചതിന് പിന്നാലെ ദമ്പതികള്‍ക്കും രണ്ട് പെണ്‍മക്കള്‍ക്കും ദാരുണാന്ത്യം

Advertisement

മുംബൈയില്‍ തണ്ണിമത്തന്‍ കഴിച്ചതിന് പിന്നാലെ ദമ്പതികള്‍ക്കും രണ്ട് പെണ്‍മക്കള്‍ക്കും ദാരുണാന്ത്യം. 40കാരനായ അബ്ദുല്ല ദോക്കാദിയ ഭാര്യ നസ്രീന്‍ ദോക്കാദിയ (35) മക്കളായ ഐഷ (16) സൈനബ് (13) എന്നിവരാണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റാണ് മരണമെന്നാണ് നിഗമനം.
ശനിയാഴ്ച രാത്രി അബ്ദുല്ലയുടെ കുടുംബവും അടുത്ത ബന്ധുക്കള്‍ക്കായി ഒരു വിരുന്ന് സംഘടിപ്പിരുന്നു. അബ്ദുല്ലയുടെ കുടുംബമടക്കം 9 പേരാണ് വീട്ടില്‍തന്നെ ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുത്തത്. ബിരിയാണി കഴിച്ച ശേഷം രാത്രിയോടെ ബന്ധുക്കളെല്ലാം മടങ്ങി. എന്നാല്‍ കിടക്കും മുന്‍പ് വീട്ടിലുണ്ടായിരുന്ന തണ്ണിമത്തന്‍ മുറിച്ച് അബ്ദുല്ലയും കുടുംബവും കഴിച്ചു. പുലര്‍ച്ചെ 5.30യോടെ നാലുപേര്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു തുടങ്ങി.

Also Read:


ആദ്യം കുടുംബ ഡോക്ടറെ സമീപിച്ചെങ്കിലും നില വഷളായതോടെ നാലുപേരെയും മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികില്‍സയിലിരിക്കെ മൂത്ത മകളും ഭാര്യയും ആദ്യം മരിച്ചു. രണ്ടാമത്തെ മകള്‍ ഞായറാഴ്ച പുലര്‍ച്ചെയോടെയും അബ്ദുല്ല ഞായറാഴ്ച രാത്രിയോടെയും മരണത്തിന് കീഴടങ്ങി. മരിക്കുന്നതിന് മുന്‍പ് അബ്ദുല്ല പൊലീസിന് നല്‍കിയ മൊഴിയില്‍ തണ്ണിമത്തന്‍ കഴിച്ച കാര്യമാണ് പ്രധാനമായും സൂചിപ്പിച്ചിരുന്നത്. 9 പേരും ബിരിയാണി കഴിച്ചിരുന്നെങ്കിലും തണ്ണിമത്തന്‍ കഴിച്ച നാലുപേര്‍ മാത്രമാണ് മരിച്ചത്. ഇതോടെ തണ്ണിമത്തനിലൂടെ ഏറ്റ ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന നിഗമനത്തിലാണ് പൊലീസും.
ഇവര്‍ കഴിച്ച ബിരിയാണിയുടെയും തണ്ണിമത്തന്റെയും അംശം പൊലീസ് പരിശോധയ്ക്കായി ലാബിലേക്ക് അയിച്ചിരിക്കുകയാണ്. നാലുപേരുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി വന്നാലേ മരണകാരണം കൂടുതല്‍ വ്യക്തമാകുകയുളളു എന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here