26.4 C
Kollam
Saturday 13th June, 2026 | 03:26:29 AM
Home News National ലിവിംഗ്-ടുഗദര്‍ ബന്ധത്തിലായിരുന്ന ശേഷം അത് അവസാനിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി

ലിവിംഗ്-ടുഗദര്‍ ബന്ധത്തിലായിരുന്ന ശേഷം അത് അവസാനിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി

Advertisement

ന്യൂഡല്‍ഹി: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാരോപിച്ച് നല്‍കുന്ന പരാതികളില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ദീര്‍ഘകാലം ലിവിംഗ്-ടുഗദര്‍ ബന്ധത്തിലായിരുന്ന ശേഷം അത് അവസാനിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം.

വിവാഹവാഗ്ദാനം നല്‍കി പങ്കാളി തന്നെ പീഡിപ്പിച്ചുവെന്നും പണം തട്ടിയെടുത്ത് വഞ്ചിച്ചുവെന്നും കാണിച്ച് ഒരു യുവതി നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. ഇരുവരും വിവാഹം കഴിക്കാതെ വര്‍ഷങ്ങളോളം ഒരുമിച്ച് താമസിക്കുകയും ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടാവുകയും ചെയ്തിരുന്നു. പിന്നീട് പുരുഷന്‍ ബന്ധത്തില്‍ നിന്ന് പിന്മാറിയതോടെയാണ് യുവതി പരാതിയുമായി കോടതിയെ സമീപിച്ചത്.

‘ഇവര്‍ ഒരുമിച്ച് ജീവിച്ചവരാണ്. വിവാഹമില്ലാതെ തന്നെ ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടായി. വര്‍ഷങ്ങള്‍ നീണ്ട ഉഭയസമ്മതപ്രകാരമുള്ള ആ ബന്ധത്തിന് ശേഷം ഇപ്പോള്‍ പീഡനാരോപണം ഉന്നയിക്കുന്നതിന്റെ അര്‍ത്ഥമെന്താണ്? ‘- എന്ന് കോടതി ചോദിച്ചു. വിവാഹമെന്ന നിയമപരമായ ചട്ടക്കൂടിന് പുറത്ത് ഒന്നിച്ചുജീവിക്കാന്‍ മുതിര്‍ന്നവര്‍ സ്വയം തീരുമാനമെടുക്കുമ്പോള്‍, അതിലുണ്ടാകാവുന്ന അപകടസാധ്യതകള്‍ കൂടി അവര്‍ തിരിച്ചറിയേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഒരു ബന്ധത്തില്‍ നിന്ന് ഒരാള്‍ പുറത്തു കടക്കുന്നത് ഒരു ക്രിമിനല്‍ കുറ്റമായി കാണാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

Advertisement