Home News Local യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കേരളത്തെ തുറമുഖ നഗരമാക്കി വികസിപ്പിക്കും,വി.ഡി സതീശൻ

യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കേരളത്തെ തുറമുഖ നഗരമാക്കി വികസിപ്പിക്കും,വി.ഡി സതീശൻ

Advertisement

കുന്നത്തൂർ:യുഡിഎഫ് അധികാരത്തിൽ എത്തിയാൽ വിദേശ രാജ്യങ്ങളുടെ മാതൃകയിൽ കേരളത്തെ തുറമുഖ നഗരമാക്കി വികസിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.പുതുയുഗയാത്രയ്ക്ക് ഭരണിക്കാവിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ അദ്ദേഹം.കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിച്ചു കൊണ്ടായിരിക്കും രാജ്യാന്തര നിലവാരത്തിലേക്ക് നമ്മളും മാറുക.

കഴിഞ്ഞ 10 വർഷമായി കേരളത്തെ തകർത്ത് തരിപ്പണമാക്കിയ സർക്കാരാണ് നാട് ഭരിക്കുന്നതെന്ന് സതീശൻ ചൂണ്ടിക്കാട്ടി.നമ്മുടെ സമ്പദ് വ്യവസ്ഥ തകർന്നു.6 ലക്ഷം കോടിയുടെ കടം പിണറായി സർക്കാർ ഇറങ്ങി പോകുമ്പോൾ ബാധ്യതയാകുന്നത്.കേരളത്തിലെ പാവപ്പെട്ടവർ കടക്കെണിയിലാണ്.നാടുനീളെ ജപ്തി
നോട്ടീസ് പ്രവഹിക്കുകയാണ്.

വീണാ ജോർജിനെ ഓസ്ക്കാർ അവാർഡിനും ചിന്താ ജെറോമിനെ വയലാർ അവാർഡിനും ശുപാർശ ചെയ്യണമെന്നും വി.ഡി സതീശൻ പരിഹസിച്ചു.യുഡിഎഫ് കുന്നത്തൂർ നിയോജക മണ്ഡലം ചെയർമാൻ എസ്.സുഭാഷ് അധ്യക്ഷത വഹിച്ചു.കൊടിക്കുന്നിൽ സുരേഷ് എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു.എൻ.കെ പ്രേമചന്ദ്രൻ എം.പി, വി.കെ ശ്രീകണ്ഠൻ എം.പി,ഉല്ലാസ് കോവൂർ,മാങ്കോട് രാധാകൃഷ്ണൻ,അസ്ക്കർ,സി.പി ജോൺ,എം.എം നസീർ,ഷാനിമോൾ ഉസ്മാൻ, പി.സി വിഷ്ണുനാഥ്

എംഎൽഎ,ജി.ദേവരാജൻ, സുൾഫിക്കർ സലാം,വാക്കനാട് രാധാകൃഷ്ണൻ,കല്ലട ഫ്രാൻസിസ്,സൈമൺ അലക്സ്,സൂരജ് രവി,പി.ജർമ്മിയാസ്,പി.രാജേന്ദ്രപ്രസാദ്,കെ.സി രാജൻ,കാരയ്ക്കാട്ട് അനിൽ,വൈ.ഷാജഹാൻ, കെ.സുകുമാരൻ നായർ , എസ് സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.അഡ്വ.ഷാനവാസ് കുറ്റിയിൽ സ്വാഗതം പറഞ്ഞു.കൊട്ടാരക്കര എഴുകോണിലെ സ്വീകരണത്തിനു ശേഷം രാത്രി 7.30 ഓടെ ഭരണിക്കാവിലെത്തിയ പുതുയുഗ യാത്രയെയും ജാഥാ ക്യാപ്ടൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും വൻജനാവലിയുടെ സാന്നിധ്യത്തിലാണ് സമ്മേളന വേദിയിലേക്ക് വരവേറ്റത്.

Advertisement