27.7 C
Kollam
Monday 28th September, 2026 | 10:05:29 AM
Home News Local രാത്രിയിൽ റോഡിലും വീടുകളുടെ മുന്നിലും കാറിൽ യുവാക്കളുടെ അഭ്യാസ പ്രകടനം

രാത്രിയിൽ റോഡിലും വീടുകളുടെ മുന്നിലും കാറിൽ യുവാക്കളുടെ അഭ്യാസ പ്രകടനം

ചിതറ. രാത്രിയിൽ റോഡിലും വീടുകളുടെ മുന്നിലും കാറിൽ യുവാക്കളുടെ അഭ്യാസ പ്രകടനം.ഭീകരാന്തരീക്ഷം കണ്ട് പ്രദേശത്തെ വീടുകളിലുള്ളവർ പേടിച്ച് വിളിക്കുന്നു.നാട്ടുകാരുടെ പരാതിയിൽ ചിതറ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു

കല്ലുവെട്ടാൻകുഴി ഇരപ്പിൽ ഭാഗത്താണ് യുവാക്കൾ കാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.വാഹനം ചിതറ വാഴപ്പണ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ്.വാഹനം ഓടിച്ചിരുന്നത് പാങ്ങോട് സ്വദേശികളായ യുവാക്കൾ ആണെന്നാണ് പ്രാഥമിക നിഗമനം

ഈ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.യുവാക്കൾക്കായി പോലീസ് അന്വേഷണം തുടരുന്നു. കാർ കോടതിയിൽ കൈമാറുമെന്ന് ചിതറ പോലീസ് പറഞ്ഞു