28.1 C
Kollam
Wednesday 24th June, 2026 | 03:09:40 PM
Home News Local സൈനികൻ രതീഷ് കുമാറിന് ‘ഗൃഹമന്ത്രി ദക്ഷതാപതക്ക് -2025’ നൽകി രാജ്യം ആദരിച്ചു

സൈനികൻ രതീഷ് കുമാറിന് ‘ഗൃഹമന്ത്രി ദക്ഷതാപതക്ക് -2025’ നൽകി രാജ്യം ആദരിച്ചു

Advertisement

കുന്നത്തൂർ. ഇന്ത്യയുടെ 77ാം റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ഛത്തീസ്ഗഡിനെ നക്സൽ മുക്തമാക്കാൻ പ്രയത്നിച്ച കുന്നത്തൂർ സ്വദേശിയായ സൈനികൻ ആർ.രതീഷ് കുമാറിനെ ‘ഗൃഹമന്ത്രി ദക്ഷതാപതക്ക് -2025’ നൽകി രാജ്യം ആദരിച്ചു.

ജാർഖണ്ഡ് 209കോബ്ര കമാൻഡോ Cobra Commando ബറ്റാലിയനിലും,ആന്ധ്രാപ്രദേശിലെ ഗ്രേഹണ്ട്സ് നക്സൽ ഓപ്പറേഷൻ ടീമിനൊപ്പവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ഐവർകാല മഠത്തിലഴികത്ത് പടിഞ്ഞാറെപ്പുരയിൽ പരേതനായ രാധാകൃഷ്ണപിള്ളയുടെയും രാധാമണി അമ്മയുടെയും മകനാണ്.പട്ടാഴി ഗവ.യുപി സ്കൂൾ ടീച്ചർ ആര്യ ഭാര്യയും,ആരാധ്യ എ.ആർ,ആയുഷ്.ആർ എന്നിവർ മക്കളുമാണ്.

Advertisement