Home News Local ദിന വിശേഷം |2025 ഡിസംബർ 22 | 1201 ധനു 7 | തിങ്കൾ

ദിന വിശേഷം |2025 ഡിസംബർ 22 | 1201 ധനു 7 | തിങ്കൾ

ദേശീയ ഗണിത ദിനം

ശ്രീനിവാസ രാമാനുജന്റെ ജന്മദിനം (1887). രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്നത് 1729 ആണ്.

പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയ തിരുനാൾ

കൊട്ടിയം പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയത്തിൽ തിരുനാൾ ഇന്ന് സമാപിക്കും.

മുളങ്കാടകം ധനു കുരുതി ഉത്സവം

കൊല്ലം മുളങ്കാടകം ദേവീ ക്ഷേത്രത്തിലെ രണ്ടു ദിവസം നീണ്ടു നില്ക്കുന്ന ധനു കുരുതി ഉത്സവത്തിന് തുടക്കമായി.

ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് സമാപനം

സംസ്ഥാന സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഇന്ന് സമാപിക്കും.

സപ്ലൈകോ ക്രിസ്മസ്-പുതുവത്സര മേള

സംസ്ഥാനത്തെ സപ്ലൈകോയുടെ ക്രിസ്മസ് പുതുവത്സര മേളകൾക്ക് ഇന്ന് തുടക്കമാകും.

സ്ത്രീ സുരക്ഷാ പദ്ധതി അപേക്ഷ

സംസ്ഥാനത്തെ സ്ത്രീകൾക്ക് 1000 രൂപ പ്രതിമാസം ലഭിക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതിക്ക് അപേക്ഷിക്കുന്നതിന് ഇന്ന് തുടക്കമാകും.

ക്ലൂ (KLOO) മൊബൈൽ ആപ്പ് ഉദ്ഘാടനം

യാത്രികർക്കുള്ള ശുചിത്വമിഷന്റെ ക്ലൂ (KLOO) മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും.

വിശ്വഭാരതി കോളേജ് ആരംഭം

വിശ്വഭാരതി സർവകലാശാലയുടെ ആദ്യരൂപമായ വിശ്വഭാരതി കോളേജ് 1921-ൽ കൊൽക്കത്തയിൽ ആരംഭിച്ചു.

ഇന്ത്യയിലെ ആദ്യ ചരക്ക് തീവണ്ടി

1851-ൽ ഇന്ത്യയിലെ ആദ്യ ചരക്ക് തീവണ്ടി റൂർക്കിയിൽ നിന്ന് ഓടിത്തുടങ്ങി.

ലിങ്കൻ ടണൽ തുറന്നു

ന്യൂജേഴ്സിയെ ന്യൂയോർക്ക് നഗരവുമായി ബന്ധിപ്പിക്കുന്ന ലിങ്കൻ ടണൽ 1937-ൽ പ്രവർത്തനം ആരംഭിച്ചു.

കനകലത ബറുവ ജന്മദിനം

ബീർബല എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര പ്രവർത്തക കനകലത ബറുവയുടെ ജന്മദിനം (1924).

ഗുരു ഗോവിന്ദ് സിംഗ് ജന്മദിനം

സിഖ് മതത്തിന്റെ പത്താമത്തെ ഗുരുവായിരുന്ന ഗുരു ഗോവിന്ദ് സിംഗിന്റെ ജന്മദിനം (1666).

പന്ന്യൻ രവീന്ദ്രൻ ജന്മദിനം

CPI മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രന്റെ ജന്മദിനം (1945).

കെ.എം.ഷാജി ജന്മദിനം

മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജിയുടെ ജന്മദിനം (1971).

വൈലോപ്പിള്ളി ചരമദിനം

പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ചരമദിനം (1985).

പി.ടി.തോമസ് ചരമദിനം

മുൻ MLA-യും കോൺഗ്രസ് നേതാവുമായിരുന്ന പി.ടി.തോമസിന്റെ ചരമദിനം (2021).

ജോർജ് എലിയറ്റ് ചരമദിനം

പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരൻ ജോർജ് എലിയറ്റിന്റെ ചരമദിനം (1880).