27.7 C
Kollam
Monday 21st September, 2026 | 01:57:20 PM
Home News Local കൊല്ലത്ത് നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസില്‍ ആംബുലന്‍സ് ഇടിച്ചു അപകടം…!, പരിക്കേറ്റ നാലുപേര്‍ ആശുപത്രിയില്‍

കൊല്ലത്ത് നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസില്‍ ആംബുലന്‍സ് ഇടിച്ചു അപകടം…!, പരിക്കേറ്റ നാലുപേര്‍ ആശുപത്രിയില്‍

കൊല്ലം നിലമേല്‍ പുതുശേരിയില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസില്‍ ആംബുലന്‍സ് ഇടിച്ച് അപകടം. അപകടത്തില്‍ നാലുപേര്‍ക്ക് പരുക്ക്. ആംബുലന്‍സിലുണ്ടായിരുന്ന നാലുപേര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിടപ്പ് രോഗിയുമായി പോയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.

ഒരു കാര്‍ ആംബുലന്‍സിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ആംബുലന്‍സില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ആംബുലന്‍സ് നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. അപകടത്തിനുശേഷം കാര്‍ നിര്‍ത്താതെ പോയി.