28.6 C
Kollam
Friday 13th November, 2026 | 01:22:50 PM
Home News Breaking News കൊടുമൺ സ്റ്റേഷനിൽ  ഡ്യൂട്ടി സമയത്ത് പോലീസുകാർ മദ്യപിച്ചതായി ആരോപണം

കൊടുമൺ സ്റ്റേഷനിൽ  ഡ്യൂട്ടി സമയത്ത് പോലീസുകാർ മദ്യപിച്ചതായി ആരോപണം

Advertisement

പത്തനംതിട്ട : കൊടുമൺ പൊലീസ് സ്റ്റേഷനിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ മദ്യപിച്ചെന്ന പരാതിയിൽ നാല് പൊലീസുകാരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. പ്രാഥമിക പരിശോധനയിൽ രണ്ട് ഉദ്യോഗസ്ഥരിൽ മദ്യത്തിന്റെ ഗന്ധം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.
പൊലീസ് വാഹനം അസ്വാഭാവികമായ രീതിയിൽ സഞ്ചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉയർന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ മദ്യം വാങ്ങി സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നത് കണ്ടെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ അർധരാത്രിയോടെ കൊടുമൺ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു.

ഉദ്യോഗസ്ഥർ ഭക്ഷണം വാങ്ങാൻ പോയതായിരിക്കാമെന്നും, സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ അറിയിച്ചു. മുൻപ് ഒരു കേസിൽ അറസ്റ്റിലായതിന്റെ വിരോധം തീർക്കാനാണ് പ്രതിഷേധക്കാർ എത്തിയതെന്നും പൊലീസുകാർ വാദിക്കുന്നു. പ്രതിഷേധം ശക്തമായതോടെ പന്തളം സിഐ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും എസ്പിയുടെ നിർദേശപ്രകാരം നാല് ഉദ്യോഗസ്ഥരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു.
രക്തപരിശോധനാ ഫലം. പരിശോധിച്ചവരിൽ രണ്ടുപേർക്ക് മദ്യത്തിന്റെ ഗന്ധമുള്ളതായി ഡോക്ടർ അറിയിച്ചെങ്കിലും, ഇവരുടെ രക്തപരിശോധനാ ഫലം കൂടി പുറത്തുവന്നാലേ കൃത്യമായ സ്ഥിരീകരണം ഉണ്ടാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here