29.9 C
Kollam
Friday 20th November, 2026 | 03:01:18 PM
Home News Breaking News ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ പിഎസ് സിയോട് ചോദിച്ച് ഹൈക്കോടതി,അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം...

ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള്‍ പിഎസ് സിയോട് ചോദിച്ച് ഹൈക്കോടതി,അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം നിങ്ങള്‍ക്കുണ്ട്

Advertisement

കൊച്ചി: പരീക്ഷാക്രമക്കേടില്‍ പിഎസ്‌സിയെ കുടഞ്ഞ് ഹൈക്കോടതി. ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ 58 മാര്‍ക്കിന്റെ 10 ചോദ്യങ്ങള്‍ ഇടാതിരുന്നത് പ്രത്യക്ഷ അഴിമതി അല്ലേ എന്നും പിഎസ്‌സി നടത്തിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ രാജ്യത്ത് സംവിധാനം വേണ്ടേ എന്നും ഹൈക്കോടതി ചോദിച്ചു. ഉദ്യോഗസ്ഥ പിഴവായി ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരും വാദിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യം ചെയ്ത് നല്‍കിയ റിട്ട് ഹര്‍ജിയിലാണ് പിഎസ്‌സിക്കെതിരെയുള്ള വിമര്‍ശനം.

പിഎസ് സിക്കെതിരെ ഉയര്‍ന്നത് വളരെ ഗുരുതരമായ ആരോപണമാണ്. കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് പിഎസ്‌സി. ഗുരുതരമായ ആരോപണമാണ്. ഇതാണ് അഴിമതി എന്ന് പറയുന്നത്. ഇതൊരു വന്‍കിട അഴിമതിയാണ്. പിഎസ്‌സി നടത്തിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ രാജ്യത്ത് സംവിധാനം വേണ്ടേയെന്നും കോടതി ചോദിച്ചു. 58 മാര്‍ക്കിന്റെ 10 ചോദ്യങ്ങള്‍ ഇടാതിരുന്നത് ക്ലറിക്കല്‍ മിസ്റ്റേക്ക് എന്ന് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു. നൂതനമായ തട്ടിപ്പാണിത്. എങ്ങനെയാണ് ക്ലറിക്കല്‍ മിസ്റ്റേക്ക് ആവുന്നതെന്നും സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണെന്നും സര്‍ക്കാര്‍ വാദിച്ചു.

പിഎസ്‌സി ചെയര്‍മാന്‍ അടക്കമുള്ളവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല. 180ലേറെ പരാതികള്‍ പിഎസ്‌സിക്കെതിരെ ഉണ്ടെന്നും സര്‍ക്കാര്‍ സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പിഎസ്‌സിയോട് കോടതി ചോദിച്ചു. നോട്ടീസ് നല്‍കിയിട്ടും സഹകരിക്കുന്നില്ലെങ്കില്‍ അടുത്ത നടപടിയെടുക്കണമെന്ന് സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം നിങ്ങള്‍ക്കുണ്ട്. നോട്ടീസ് നല്‍കി ഹാജരായില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് പോകണം യുവതലമുറയുടെ പ്രതീക്ഷ സംരക്ഷിക്കപ്പെടണമെന്നും ഇക്കാര്യം സര്‍ക്കാര്‍ കണക്കിലെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.