29.9 C
Kollam
Friday 20th November, 2026 | 02:51:12 PM
Home News Breaking News കൊല്ലത്ത്‌ കാട്ടാനയുടെ ആക്രമണത്തില്‍ 80കാരിക്ക് ദാരുണാന്ത്യം

കൊല്ലത്ത്‌ കാട്ടാനയുടെ ആക്രമണത്തില്‍ 80കാരിക്ക് ദാരുണാന്ത്യം

Advertisement

കൊല്ലം: കൊല്ലത്ത്‌ കാട്ടാനയുടെ ആക്രമണത്തില്‍ 80കാരിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കൊല്ലം പത്തനാപുരത്താണ് സംഭവം നടന്നത്. കടശ്ശേരി സ്വദേശി രാജമ്മയാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ ആയിരുന്നു കാട്ടാനയുടെ ആക്രമണം. പിന്നാലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജമ്മയുടെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.