27.7 C
Kollam
Thursday 1st October, 2026 | 10:08:19 PM
Home News Kerala അടഞ്ഞു കിടന്നിരുന്ന വീട്ടിൽ നിന്നും ഗൃഹോപകരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ

അടഞ്ഞു കിടന്നിരുന്ന വീട്ടിൽ നിന്നും ഗൃഹോപകരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ

Advertisement

ഗുരുവായൂർ. റെയിൽവേ മേൽ പാലത്തിന് സമീപം അടഞ്ഞു കിടന്നിരുന്ന വീട്ടിൽ നിന്നും ഗൃഹോപകരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. കാസർഗോഡ് ചേങ്ങല സ്വദേശിയായ ചന്ദ്രനോറ വീട്ടിൽ  ബാലകൃഷ്ണൻ, തമിഴ്നാട് അടയാർ സ്വദേശി ശേഖരൻ എന്നിവരെയാണ് ഗുരുവായർ ടെമ്പിൾ പോലീസ് പിടികൂടിയത്. 


കഴിഞ്ഞ ദിവസമാണ് ഗുരുവായൂർ റെയിൽവേ മേൽപാലത്തിന് സമീപം വാകെപ്പാടത്ത് ഉമ്മുവിന്റെ വീട്ടിൽ മോഷണം നടന്നത്. വീട്ടിൽ നിന്നും ഒന്നര ലക്ഷം രൂപയോളം വിലമതിക്കുന്ന ഗൃഹോപകരണ സാമഗ്രികൾ മോഷ്ടിക്കുകയായിരുന്നു. മോട്ടോർ, വീട്ടുപാത്രങ്ങൾ, പ്ലെയർ, കേബിളുകൾ, വൈദ്യുതി കമ്പികൾ എന്നിവയുൾപ്പെടെ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങൾ മുഴുവനായി മോഷ്ടാക്കൾ കവർന്നിരുന്നു. ഫ്രിഡ്ജിനുള്ളിലെ വയറിംഗും മറ്റ് ഭാഗങ്ങളും വരെ ഇളക്കി കൊണ്ടുപോയ നിലയിലായിരുന്നു. പരാതി ലഭിച്ചതോടെ ഗുരുവായൂർ ടെമ്പിൾ പോലീസ് അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തിലുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളിലൊരാളായ ബാലകൃഷ്ണന് ഗുരുവായൂർ ടെമ്പിൾ, വാടാനപ്പിള്ളി, ഗുരുവായൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി ആറോളം കേസുകളും, ശേഖറിന് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ മാത്രമായി മൂന്നോളം കേസുകളുമുണ്ടെന്ന് അന്വേഷണങ്ങളിൽ വ്യക്തമായി.  ഇൻസ്പെക്ടർ കെ.ജി  ജയപ്രദീപ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്ദേശ് കുമാർ, സിവിൽ പോലീസ് ഓഫീസർ റമീസ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here