28 C
Kollam
Wednesday 23rd September, 2026 | 07:42:55 PM
Home News Kerala ലോക കേരള സഭ തുടരില്ലെന്ന പ്രഖ്യാപനം സ്വാഗതം ചെയ്ത് പ്രവാസി കോൺഗ്രസ്

ലോക കേരള സഭ തുടരില്ലെന്ന പ്രഖ്യാപനം സ്വാഗതം ചെയ്ത് പ്രവാസി കോൺഗ്രസ്

തിരുവനന്തപുരം: ഇടതുസർക്കാർ കൊണ്ടുവന്ന ലോക കേരള സഭ തുടരില്ലെന്ന മുഖ്യമന്ത്രി വി. ഡി. സതീശന്റെ പ്രഖ്യാപനത്തെ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് തിരുവനന്തപുരം ജില്ലാ നേതൃയോഗം സ്വാഗതം ചെയ്തു.
സാധാരണക്കാരായ പ്രവാസികൾക്കും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികൾക്കും യാതൊരു പ്രയോജനവും ലഭിക്കാത്ത ധൂർത്ത് സഭയായിരുന്ന ലോക കേരള സഭയുടെ പ്രവർത്തനങ്ങളോട് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ഇക്കാലമത്രയും സഹകരിച്ചിട്ടില്ലെന്നും, ഇതിനായി ചെലവഴിക്കുന്ന തുക മുഴുവൻ പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി വിനിയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

നോർക്ക വഴി പ്രവാസികൾക്ക് അർഹമായ സർക്കാർ പ്രഖ്യാപിത ക്ഷേമപദ്ധതികളും സഹായങ്ങളും ലഭ്യമാക്കുന്നതിനും പ്രവാസികളുടെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണുന്നതിനുമായി ജില്ലാതലത്തിൽ ‘പ്രവാസി സഹായ സെൽ’ രൂപീകരിക്കാനും നവംബർ ആദ്യവാരം ഏകദിന നേതൃത്വ ശിൽപ്പശാല സംഘടിപ്പിക്കാനും തീരുമാനിച്ചു.

ജില്ലാ പ്രസിഡന്റ് പത്മാലയം മിനിലാൽ അധ്യക്ഷത വഹിച്ച ജില്ലാ നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി ടി. ജെ. മാത്യു ഉദ്ഘാടനം ചെയ്തു.
കൈരളി ശ്രീകുമാർ,ജില്ലാ പഞ്ചായത്ത്‌ അംഗം ഫ്രിഡ സൈമൺ, ദീപാ ഹിജിനസ്, സുദർശനൻ, ജയകുമാർ ഡി., അബ്ദുൽ ഹക്കിം, സുനിൽ കുന്നുകുഴി, കെ. കെ. ഗോപി, നാസറുദ്ദീൻ, അബ്ദുൽ ഷുക്കൂർ, എസ്. എ. കെ. തങ്ങൾ, ബി. തുളസീധരൻ, വിൻസെന്റ്, എം. എസ്. നായർ, വിജയൻ നന്ദിയോട് എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here