തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തെ സാമൂഹിക സുരക്ഷാ-ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. ഇതിനായി സർക്കാർ 1,068.79 കോടി രൂപ അനുവദിച്ചു.
ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി 957.93 കോടി രൂപയും വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണത്തിനായി 110.86 കോടി രൂപയുമാണ് അനുവദിച്ചത്. ഓരോ മാസത്തെയും പെൻഷൻ കുടിശ്ശികയില്ലാതെ അതാത് മാസങ്ങളിൽ തന്നെ വിതരണം ചെയ്യുക എന്ന നയത്തിന്റെ ഭാഗമായാണ് ധനവകുപ്പ് തുക അടിയന്തരമായി അനുവദിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി.




























