കിഫ്ബി പദ്ധതിയായ കാട്ടില്‍ക്കടവ് പാലത്തിന്റെ പൈലിങ് പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 28 മുതല്‍ ഈ ഭാഗത്തെ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കെ ആര്‍ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കാട്ടില്‍ക്കടവ് ബോട്ട് ജെട്ടി വരെയുള്ള ബസുകള്‍ ആലോചനമുക്ക് ജങ്ഷനില്‍ നിന്ന് തിരിച്ചു പോകണം. കാട്ടില്‍ക്കടവ് വഴി പോകേണ്ടവര്‍ കാട്ടില്‍ക്കടവ് -കാക്കത്തുരുത്ത്-ആലുംകടവ് വഴി തിരിഞ്ഞുപോകണം. ആലുംകടവ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ധര്‍മപുരി ജംഗ്ഷന്‍-മുണ്ടുതുറ ക്ഷേത്രം റോഡ്-കാക്കാത്തുരുത് വഴി കാട്ടില്‍ക്കടവ് എത്തണം.




























