29.4 C
Kollam
Sunday 13th September, 2026 | 05:42:16 PM
Home News Kerala ബസ് കാത്തുനിന്ന 4 പേരെ കാര്‍ ഇടിച്ചു തെറിപ്പിച്ചു… ഒരാള്‍ മരിച്ചു

ബസ് കാത്തുനിന്ന 4 പേരെ കാര്‍ ഇടിച്ചു തെറിപ്പിച്ചു… ഒരാള്‍ മരിച്ചു

തൃശൂര്‍: വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത വാണിയംപാറയില്‍ ബസ് കാത്തുനിന്ന 4 പേരെ കാര്‍ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ഒരാള്‍ മരിച്ചു. വാണിയംപാറ പൊട്ടിമട സ്വദേശി അബ്ദുല്‍ റസാഖ് ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ഷക്കീല വാണിയംപാറ സ്വദേശികളായ പ്രദീപ്, മണികണ്ഠന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച രാവിലെ ആറ് മണിക്കാണ് അപകടം. അപകടത്തിനു പിന്നാലെ നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അബ്ദുല്‍ റസാഖിനെ രക്ഷിക്കാനായില്ല.

തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇവര്‍ക്കുമേല്‍ ഇടിച്ചു കയറുകയായിരുന്നു. കാര്‍ ഡ്രൈവര്‍ തൃശൂര്‍ സ്വദേശി അമല്‍ (22)നെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here