27.7 C
Kollam
Sunday 13th September, 2026 | 07:21:53 PM
Home News Breaking News കൊല്ലം ബീച്ചില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ തിരയില്‍പെട്ടു

കൊല്ലം ബീച്ചില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ തിരയില്‍പെട്ടു

കൊല്ലം ബീച്ചില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ തിരയില്‍പെട്ടു. അച്ഛനും രണ്ട് പെണ്‍മക്കളുമാണ് തിരയില്‍പെട്ടത്. കരയിടിഞ്ഞാണ് ഇവര്‍ തിരയില്‍പെട്ടത്. അപകടത്തില്‍പെട്ട കുട്ടികളെ രക്ഷപ്പെടുത്തി. അച്ഛനായുള്ള തെരച്ചില്‍ നടക്കുകയാണ്.
പോര്‍ട്ട് കൊല്ലം ഗലീലിയോ സ്വദേശി മനോജ് എന്ന ജോസഫിനെ ആണ് കാണാതായത്. മുന്നറിയിപ്പ് ലംഘിച്ച് കടലിനടുത്ത് നിന്നവരാണ് അപകടത്തില്‍പ്പെട്ടത്. പടപ്പക്കരയിലെ ഭാര്യ സഹോദരിയുടെ മക്കളായ ആന്‍ഡ്രിയ, സാന്ദ്രിയ എന്നിവരോടൊപ്പം ബീച്ച് സന്ദര്‍ശിക്കാനെത്തിയതായിരുന്നു മനോജ്. തുടര്‍ന്ന മൂവരും കടലില്‍ കാല്‍ നനയ്കാകന്‍ ഇറങ്ങി. ആദ്യം കുട്ടികളും പിന്നീട് മനോജും ശക്തമായ തിരയില്‍പ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here