തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി. വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെയാണ് നിയന്ത്രണത്തിന് സാധ്യത. 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവാണ് പ്രതീക്ഷിക്കുന്നത്.
രാത്രിയില്‍ യൂണിറ്റിന് 13 രൂപയിലേറെ നല്‍കിയാണ് വൈദ്യുതി വാങ്ങുന്നത്. ഇതുമൂലം ഉണ്ടാകുന്ന കോടികളുടെ അധിക സാമ്പത്തിക ബാധ്യത ഉപഭോക്താക്കളിലേക്ക് വരാതിരിക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി കത്ത് നല്‍കി.
കഴിഞ്ഞ 13 ദിവസത്തിനിടെ ആദ്യമായി ഇന്ന് 50 മെഗാവാട്ട് വൈദ്യുതി അധികമായി ലഭിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ലഭ്യതയില്‍ സ്വയംപര്യാപ്തതയുള്ള സംസ്ഥാനങ്ങളില്‍നിന്ന് വൈദ്യുതി വാങ്ങാനുള്ള സാധ്യതയും കെഎസ്ഇബി തേടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഡയറക്ടര്‍മാര്‍ നാളെ ഉത്തര്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും.




























