തിരുവനന്തപുരം: തിരുവനന്തപുരം മരപ്പാലത്ത് ഫര്‍ണിച്ചര്‍ കടയുടെ ഗോഡൗണില്‍ വന്‍ തീപിടിത്തം. ചാക്കയില്‍നിന്നും ചെങ്കല്‍ചൂളയില്‍നിന്നുമുള്ള ഫയര്‍ഫോഴ്‌സ് സംഘം തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
വ്യാഴം ഉച്ചയോടെയാണ് സംഭവം. മെത്ത, ചൂരല്‍ തുടങ്ങിയ സൂക്ഷിച്ചിരുന്ന ഗോഡൗണിനാണ് തീപിടിച്ചത്. രണ്ടാഴ്ച ജോയ് ഫര്‍ണിച്ചര്‍ എന്ന കടയില്‍ തീപിടിത്തമുണ്ടാകുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നു. അന്ന് ബാക്കിവന്ന സാധനങ്ങളാണ് ഗോഡൗണിലേക്ക് മാറ്റിയത്. അന്‍പത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



























