29.9 C
Kollam
Thursday 10th September, 2026 | 04:41:17 PM
Home News National കൊല്‍ക്കത്തയില്‍ ബ്രസീല്‍ ടീം എത്തുക ലോകകപ്പിനിറങ്ങിയ താരനിരയുമായി ; വിനീഷ്യസ് ജൂനിയര്‍ ശ്രദ്ധാകേന്ദ്രം

കൊല്‍ക്കത്തയില്‍ ബ്രസീല്‍ ടീം എത്തുക ലോകകപ്പിനിറങ്ങിയ താരനിരയുമായി ; വിനീഷ്യസ് ജൂനിയര്‍ ശ്രദ്ധാകേന്ദ്രം

ബ്രസീലിയ: ഇന്ത്യയിൽ പന്തുതട്ടാനെത്തുന്നത് ബ്രസീലിന്റെ വമ്പൻ താരനിര. ഒക്ടോബറിൽ നടക്കുന്ന സൗഹൃദമത്സരത്തിനായി ലോകകപ്പിൽ കളിച്ച പ്രമുഖ താരങ്ങളടങ്ങിയ ടീമിനെയാണ് ബ്രസീൽ അണിനിരത്തുന്നത്. വിനീഷ്യസ് ജൂനിയറാകും പ്രധാന ശ്രദ്ധാകേന്ദ്രമെങ്കിലും നിർണായക മത്സരങ്ങളിൽ മികവ് തെളിയിച്ച നിരവധി താരങ്ങളും ടീമിലുണ്ട്.

ജോവോ പെഡ്രോ, മാർക്വിന്യോസ്, ഗബ്രിയേൽ മഗൽഹെയ്സ്, ബ്രൂണോ ഗ്വിമാറസ്, ഡഗ്ലസ് ലൂയിസ്, ഡാനിലോ തുടങ്ങിയ പ്രമുഖർ ടീമിന്റെ ഭാഗമാണ്. ലോകഫുട്ബാളിലെ വമ്പൻ താരങ്ങളെ നേരിൽ കാണാനുള്ള അവസരത്തിനായി ഇന്ത്യൻ ഫുട്ബോൾ ആരാധകരും കാത്തിരിക്കുകയാണ്.

അടുത്ത ലോകകപ്പിനായി ബ്രസീലിനെ നയിക്കാനൊരുങ്ങുന്ന താരനിരയുടെ പ്രധാന സൗഹൃദമത്സരങ്ങളിലൊന്നായിരിക്കും ഇന്ത്യയ്ക്കെതിരായ പോരാട്ടം. ലോകകപ്പിന് മുന്നോടിയായുള്ള ടീമിന്റെ ഒരുക്കങ്ങൾക്കും മത്സരം നിർണായകമാകും.

ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഇന്ത്യ–ബ്രസീൽ മത്സരം. ഇന്ത്യൻ സമയം രാത്രി ഏഴിനാണ് കിക്കോഫ്. ഇന്ത്യയിലെത്തുന്നതിന് മുമ്പ് സെപ്റ്റംബർ 25ന് ടൗൺസ്വില്ലെയിലും സെപ്റ്റംബർ 29ന് ബ്രിസ്‌ബെയ്‌നിലും ബ്രസീൽ ഓസ്ട്രേലിയക്കെതിരെ രണ്ട് സൗഹൃദമത്സരങ്ങളിലും ഇറങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here