26.8 C
Kollam
Friday 2nd October, 2026 | 05:52:23 AM
Home News Breaking News ഓണക്കാലത്ത് പുതിയ ട്രയിനുകളും അധിക സ്റ്റോപ്പും അനുവദിച്ചു

ഓണക്കാലത്ത് പുതിയ ട്രയിനുകളും അധിക സ്റ്റോപ്പും അനുവദിച്ചു

Advertisement

മാവേലിക്കര. ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് SMVT ബാംഗ്ലൂർ – തിരുവനന്തപുരം നോർത്ത് (06569/70) അധിക ഓണം സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു

മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ ക്രോസ്സിംഗ് / ഹാൾട്ട് സ്റ്റേഷനുകൾ അല്ലാത്ത സ്റ്റേഷനുകളായ ശാസ്താംകോട്ട, മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.

റെയിൽവേ ആദ്യഘട്ടത്തിൽ അനുവദിച്ച ഓണം സ്പെഷ്യൽ ട്രെയിനുകൾ യാത്രക്കാരുടെ ആവശ്യത്തിന് അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു.

പാർലമെന്റ് സമ്മേളനത്തിനിടയിൽ റെയിൽവേ മന്ത്രി, ബോർഡ് ചെയർമാൻ മറ്റ് ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരെ നേരിൽ കണ്ട് കേരളത്തിലേക്കുള്ള ഓണക്കാല യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്നാണ് അധികമായി ഈ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്.

കേരളത്തിലെ ഓണക്കാല യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി നടത്തിയ ഇടപെടലിന്റെ ഭാഗമായി ബാംഗ്ലൂരിൽ നിന്നുള്ള ഈ അധിക സർവീസും ലഭ്യമാക്കാൻ കഴിഞ്ഞു.

ഇതോടെ നിർത്താതെ, യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് കൂടുതൽ ഓണം സ്പെഷ്യൽ ട്രെയിനുകൾ വരും ദിവസങ്ങളിലും അനുവദിപ്പിക്കുന്നതിനുള്ള ഇടപെടലുകൾ തുടരും.

ഓണക്കാലത്ത് നാട്ടിലേക്ക് എത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് പരമാവധി യാത്രാ സൗകര്യം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.