27.6 C
Kollam
Wednesday 23rd September, 2026 | 11:00:32 PM
Home News Breaking News തിരുവല്ലം ബൈപ്പാസിൽ കരിമ്പുവിള ജങ്ഷനു സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് രണ്ട് വയോധികരായ...

തിരുവല്ലം ബൈപ്പാസിൽ കരിമ്പുവിള ജങ്ഷനു സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് രണ്ട് വയോധികരായ സ്ത്രീകൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം. തിരുവല്ലം ബൈപ്പാസിൽ കരിമ്പുവിള ജങ്ഷനു സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് രണ്ട് വയോധികരായ സ്ത്രീകൾ ദാരുണമായി മരിച്ചു. ഇടയാര്‍ സ്വദേശിനികളായ ശാന്തമ്മ (62), വിജയമ്മ (70) എന്നിവരാണ് മരിച്ചത്

ക്ഷേത്രദര്‍ശനത്തിനായി പോകുന്നതിനായി രാവിലെ തിരുവല്ലം ബൈപ്പാസ് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കോവളത്ത് നിന്നും വന്ന ബൈക്ക് ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്