25.9 C
Kollam
Sunday 23rd August, 2026 | 11:48:20 PM
Home News Breaking News ‘അന്തസ് വേണമെടാ അന്തസ്,കാലാവധി കഴിഞ്ഞിട്ടും എംഎല്‍എ ഓഫീസിന്റെ ബോര്‍ഡ് മാറ്റത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ്

‘അന്തസ് വേണമെടാ അന്തസ്,കാലാവധി കഴിഞ്ഞിട്ടും എംഎല്‍എ ഓഫീസിന്റെ ബോര്‍ഡ് മാറ്റത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ്

കൊല്ലം. മുന്‍ എംഎല്‍എ എം മുകേഷിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. കാലാവധി കഴിഞ്ഞിട്ടും എംഎല്‍എ ഓഫീസിന്റെ ബോര്‍ഡ് മാറ്റത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നല്‍കിയത്. കൊല്ലം ജില്ലാ കലക്ടര്‍ക്കും വെസ്റ്റ് എസ്എച്ചഒയ്ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് വിഷ്ണു സുനില്‍ ഫേസ്ബുക്കില്‍ കുറിച്ചു.’അന്തസ് വേണമെടാ അന്തസ് ‘ എന്നും വിഷ്ണു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

കൊല്ലം നിയോജകമണ്ഡലം നിവാസികള്‍ക്ക് അവര്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ഒരു ഫുള്‍ടൈം എംഎല്‍എ ശ്രീമതി. ബിന്ദു കൃഷ്ണ Adv Bindhu Krishna ഉണ്ട്.

മുന്‍ എം.എല്‍.എ ആയിട്ടും ഇന്നും ഹാങ്ങോവര്‍ വിടാന്‍ തയ്യാറാകാതെ എം.എല്‍.എ എന്ന് എഴുതിയ ബോര്‍ഡ് മാറ്റാതെ മുന്‍ പാര്‍ടൈം എംഎല്‍എ എം. മുകേഷ്;

അന്തസ്സ് വേണമടൊ, അന്തസ്സ്……

ബിഎന്‍എസ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമായതിനാല്‍ ബഹുമാനപ്പെട്ട കൊല്ലം ജില്ലാ കളക്ടര്‍ക്കും കൊല്ലം വെസ്റ്റ് ടഒഛ ക്കും പരാതി നല്‍കി.