26.4 C
Kollam
Monday 5th October, 2026 | 05:05:29 AM
Home News Breaking News മന്ത്രിയാക്കാത്തതിൽ അതൃപ്തി, ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ നിന്ന് തിരുവനന്തപുരം വരെ നന്ദിപ്രകടന യാത്രയുമായി രംഗത്ത്

മന്ത്രിയാക്കാത്തതിൽ അതൃപ്തി, ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ നിന്ന് തിരുവനന്തപുരം വരെ നന്ദിപ്രകടന യാത്രയുമായി രംഗത്ത്

കോട്ടയം.മന്ത്രിയാക്കാത്തതിൽ അതൃപ്തിയിൽ തുടരുന്ന ചാണ്ടി ഉമ്മൻ നന്ദിപ്രകടന യാത്രയുമായി രംഗത്ത്. പുതുപ്പള്ളിയിൽ നിന്ന് തിരുവനന്തപുരം വരെ പലയിടങ്ങളിൽ സ്വീകരണങ്ങൾ ഒരുക്കിയാണ് യാത്ര.
ഉമ്മൻ ചാണ്ടിയുടെ കല്ലറക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ ചാണ്ടി ഉമ്മൻ മന്ത്രിസ്ഥാനം താൻ ആഗ്രഹിച്ചിട്ടില്ലെന്നും ശക്തി പ്രകടനം നടത്താനില്ലെന്നുമാണ് പ്രതികരിച്ചത്…

അവസാന നിമിഷം വരെ മന്ത്രിയാകുമെന്ന് ഉറപ്പിച്ചിരുന്നു ചാണ്ടി ഉമ്മൻ. രാഷ്ട്രീയ പിടിവലികൊടുവിൽ നഷ്ടമായി. നിരാശയും അതൃപ്തിയുമുണ്ട്. അതിനിടെയാണ് നന്ദി പ്രകടന യാത്ര ഒരുക്കിയത്. തന്റെ സ്വീകാര്യത നേതൃത്വത്തെ ബോധ്യപ്പെടുത്തുകയാണ് ഉദ്ദേശമെന്നാണ് വിലയിരുത്തൽ. നൂറുകണക്കിനാളുകൾ ഒരുമിച്ചു കൂടി ചാണ്ടി ഉമ്മനെ ചുമലിലേറ്റി. ഉമ്മൻചാണ്ടിയുടെ കല്ലറയിൽ നിന്ന് യാത്രക്ക് തുടക്കമിട്ടു. കല്ലറക്ക് സമീപം പൊട്ടികരയുകയും ചെയ്തു ചാണ്ടി ഉമ്മൻ

വഴിമദ്ധ്യേ ചെങ്ങന്നൂർ, അടൂർ, കൊട്ടാരക്കര, ചടയമംഗലം, കന്യാകുളങ്ങര എന്നിവിടങ്ങളിലും സ്വീകരണമൊരുക്കി. അതിനിടെ ചാണ്ടിയെ മന്ത്രിയാക്കാത്തതിൽ രോഷം അറിയിച്ചു വോട്ടർമാരും രംഗത്തെത്തി

ചാണ്ടി ഉമ്മന് മറ്റു വിധത്തിൽ പരിഗണിക്കണമെന്ന് അറിയിച്ചു കോൺഗ്രസിൽ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. അനുനയ നീക്കങ്ങൾ ഉണ്ടാനുണ്ടായേക്കുമെന്നാണ് വിവരം