Home News Breaking News ശബരിമലയിലെ അഷ്ടാഭിഷേകം ക്രമക്കേടില്‍ അന്വേഷണം

ശബരിമലയിലെ അഷ്ടാഭിഷേകം ക്രമക്കേടില്‍ അന്വേഷണം

കൊച്ചി.ശബരിമലയിലെ അഷ്ടാഭിഷേകം ക്രമക്കേടില്‍ അന്വേഷണം. അഷ്ടാഭിഷേകത്തിനുള്ള പൂജാ സാധനങ്ങള്‍ വാങ്ങിയതില്‍ റിപ്പോര്‍ട്ട് നല്‍കണം.ദേവസ്വം വിജിലന്‍സിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം

അക്കൗണ്ട് പരിശോധിക്കാന്‍ സംസ്ഥാന ഓഡിറ്റ് വകുപ്പിനും നിര്‍ദ്ദേശം.കഴിഞ്ഞ 10 വർഷത്തെ മുഴുവൻ അക്കൗണ്ടുകളും അടിയന്തിരമായി ഓഡിറ്റ് ചെയ്യാൻ സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെന്റിന് നിർദ്ദേശം

ദേവസ്വം ബോര്‍ഡിന് നഷ്ടം സംഭവിച്ചോ എന്ന് അറിയിക്കണം നടവരവ്, നിവേദ്യ രജിസ്റ്ററുകളിൽ കൃത്യമായ രേഖകളില്ലാതെയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി പൂജാസാധനങ്ങൾ വാങ്ങിയിരുന്നത്

ഒറിജിനൽ പർച്ചേസ് ബില്ലുകൾ ഹാജരാക്കാത്തത് കേരള ഫിനാൻഷ്യൽ കോഡിന്റെ (KFC) നഗ്നമായ ലംഘനമാണെന്ന് വിജിലൻസ്
പൂജാസാധന വിതരണത്തിൽ ഒരു വ്യക്തിക്ക് മാത്രമായി വഴിവിട്ട സഹായമോ? ദേവസ്വം ബോർഡും മറുപടി നൽകണം

സുനിൽ കുമാർ എന്നയാൾക്കായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മുറിയോട് ചേർന്ന് പ്രത്യേക മുറി അനുവദിച്ചതിലും കോടതിയുടെ വിമർശനം. അടുത്ത ബുധനാഴ്ചയ്ക്കകം മറുപടി നൽകണം, കേസ് ബുധനാഴ്ച പരിഗണിക്കാൻ മാറ്റി