തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി നല്ല കാര്യങ്ങള്‍ വരുമ്പോള്‍ പ്രോത്സാഹിപ്പിക്കണമെന്ന് മാധ്യമങ്ങളോട് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. തെറ്റായ കാര്യങ്ങള്‍ വരുമ്പോള്‍ വിമര്‍ശിച്ചോള്ളൂ. അത് വേണം. ആ അഭിപ്രായക്കാരനാണ് താനെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാന്‍ നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ് ആണ്. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍. തന്നെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരയ്ക്കാത്തതിന് കാര്‍ട്ടൂണിസ്റ്റ് ശങ്കറിനോട് പരിഭവം പറഞ്ഞയാളാണ് നെഹ്‌റു. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍’- വി ഡി സതീശന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ല. എല്ലാ നേതാക്കളും ഒരുമിച്ചാണ് പത്തുപേരെ തീരുമാനിച്ചത്. ഒന്നു രണ്ടുപേരെ തീരുമാനിക്കുന്നതില്‍ മാത്രമാണ് സാമുദായിക സമവാക്യങ്ങള്‍ അടക്കം കണക്കിലെടുത്തതെന്നും വി ഡി സതീശന്‍ പറഞ്ഞു




































