25.7 C
Kollam
Saturday 26th September, 2026 | 05:45:54 AM
Home News Kerala വിജയുടെ സത്യപ്രതിജ്ഞ ചടങ്ങ് പോസ്റ്റ് ചെയ്ത കെസി വേണുഗോപാലിൻറെ ഫേസ്ബുക്ക് പേജിൽ അപേക്ഷയും പൊങ്കാലയുമായി മലയാളികൾ

വിജയുടെ സത്യപ്രതിജ്ഞ ചടങ്ങ് പോസ്റ്റ് ചെയ്ത കെസി വേണുഗോപാലിൻറെ ഫേസ്ബുക്ക് പേജിൽ അപേക്ഷയും പൊങ്കാലയുമായി മലയാളികൾ

കെ സിയുടെ ഫേസ്ബുക്ക് പേജിൽ മലയാളികൾ ഇടിച്ചു കയറുന്നു.വിജയുടെ സത്യപ്രതിജ്ഞ ചടങ്ങിന്റെ വീഡിയോ ഷെയർ ചെയ്തുകൊണ്ടുള്ള കെസി വേണുഗോപാലിന്റെ ഫേസ്ബുക്ക് പേജിലാണ് ഇതുമായി ഒരു ബന്ധവുമില്ലാതെ മലയാളികൾ പൊങ്കാല ആരംഭിച്ചിട്ടുള്ളത്.ഹൈക്കമാൻഡ് തീരുമാനത്തിന് വിടാതെ ഒഴിഞ്ഞുപോകാനും അന്തസ്സ് പാലിക്കാനും അടക്കം കാര്യകാരണങ്ങൾ നിരത്തിയാണ് കേരളം ലോകം ഒട്ടാകെയുള്ള മലയാളികൾ ഫേസ്ബുക്ക് പേജിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്

മര്യാദ വിട്ടുള്ള കമന്റുകൾ മുതൽ കാലുപിടിച്ച് അപേക്ഷിക്കുന്ന കമന്റുകൾ വരെ ഇതിൽ കാണാം.വിജയ് സ്വന്തം അധ്വാനത്തിന്റെ ഫലമാണ് അധികാരത്തിലേറെന്നും താങ്കൾ അതല്ല ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും കമൻറ് ചെയ്യുന്നവരുണ്ട്.മാന്യനായി നേതാവായി തുടരാനുള്ള അവസാന ചാൻസ് ആണിതെന്ന് ചിലർ ഓർമ്മിപ്പിക്കുന്നു,വി ഡി ലവ് എന്ന് രേഖപ്പെടുത്തിയതും പാരഗ്രാഫ് കണക്കിന് ഇംഗ്ലീഷിൽ ആവശ്യം ഉന്നയിച്ചത് അടക്കം കമന്റുകൾ കാണാം