28.9 C
Kollam
Sunday 20th September, 2026 | 02:26:38 PM
Home News Kerala കെ.എന്‍.ബാലഗോപാലിനെ പ്രതിപക്ഷ നേതാവാക്കിയേക്കും

കെ.എന്‍.ബാലഗോപാലിനെ പ്രതിപക്ഷ നേതാവാക്കിയേക്കും

കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ പ്രതിക്ഷനേതൃസ്ഥാനം ഇത്തവണ പിണറായി വിജയന്‍ ഏറ്റെടുത്തേക്കില്ല. പകരം കെ.എന്‍.ബാലഗോപാല്‍ പ്രതിപക്ഷ നേതാവായേക്കും. വിജയിച്ചവരില്‍ മുതിര്‍ന്ന നേതാവായ കേന്ദ്രകമ്മിറ്റി അംഗം കെ.എന്‍.ബാലഗോപാലിനെ പ്രതിപക്ഷ നേതാവാക്കിയേക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയുമെടുക്കുന്ന തീരുമാനം നിയമസഭ  അംഗങ്ങളുടെ യോഗം ചേര്‍ന്നാവും അംഗീകരിക്കുക. നിയമസഭ  ചേരുന്നതിന് തൊട്ടുമുന്‍പാവും തീരുമാനമെടുത്ത് ഗവര്‍ണറെ അറിയിക്കുക.