27.1 C
Kollam
Friday 18th September, 2026 | 01:21:43 AM
Home News Kerala പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ മൂത്ത സഹോദരൻ അനോഷ് നാളെ ആശുപത്രി വിടും

പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ മൂത്ത സഹോദരൻ അനോഷ് നാളെ ആശുപത്രി വിടും

തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ മൂത്ത സഹോദരൻ അനോഷ് നാളെ ആശുപത്രി വിടും. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും കുട്ടി നടന്ന് തുടങ്ങിയെന്നും ശ്വാസ തടസ്സങ്ങൾ മാറിയെന്നും ചികിത്സിക്കുന്ന ഡോക്ടർമാര്‍ അറിയിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അനോഷ്. കഴിഞ്ഞ 19നാണ് അനോഷിനും ആൻജോയ്ക്കും വീട്ടിൽ ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റത്. സഹോദരൻ മരിച്ച വിവരം ഇന്നലെയാണ് അനോഷിനെ അറിയിച്ചത്.


ഒരുമിച്ച് കിടന്നുറങ്ങിയ സഹോദരന്മാർ. അവരിൽ ഇനി അവശേഷിക്കുന്നത് 10 വയസ്സുകാരൻ അനോഷ് മാത്രം. ആൽജോയുടെ വേർപാടിന്റെ തീരാ നോവിലും കുടുംബത്തിന് ആശ്വാസമായി അനോഷിന്റെ മടങ്ങിവരവ്. കഴിഞ്ഞ കഴിഞ്ഞ 19 ന് പുലർച്ചെയാണ് കിടപ്പുമുറിയിൽ വെച്ച് എട്ടുവയസ്സുകാരൻ ആൽജോയെയും ചേട്ടൻ അനോഷിനെയും ശങ്കുവരയൻ ഇനത്തിൽപ്പെട്ട പാമ്പ് കടിച്ചത്.