Home News Breaking News ആവേശം കൊട്ടിക്കയറി; സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണംഅവസാനിച്ചു; ഇനി നിശബ്ദ പ്രചാരണം

ആവേശം കൊട്ടിക്കയറി; സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണംഅവസാനിച്ചു; ഇനി നിശബ്ദ പ്രചാരണം

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിച്ചു. റോഡ് ഷോകളുമായാണ് സ്ഥാനാര്‍ത്ഥികള്‍ പരസ്യപ്രചാരണത്തിന്‍റെ അവസാന ദിനത്തിൽ മണ്ഡലങ്ങളിൽ സജീവമായത്. ആവേശം വാനോളം ഉയർത്തിയ കൊട്ടിക്കലാശത്തോടെയായിരുന്നു പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചത്. റോഡ് ഷോയും റാലികളും അതോടനുബന്ധിച്ച് വിവിധ മണ്ഡലങ്ങളിലെ പ്രധാനയിടങ്ങളിൽ വിവിധ മുന്നണികളുടെ കൊട്ടിക്കലാശം നടന്നു. നാളെ നിശബ്ദ പ്രചരണമായിരിക്കും. മറ്റന്നാളാണ് കേരളം വിധിയെഴുതുന്ന വോട്ടെടുപ്പ് നടക്കുക.

 2.71 കോടി വോട്ടര്‍മാരാണ് മറ്റന്നാള്‍ അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കുമെന്നതിന്‍റെ വിധിയെഴുതുക. വലിയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. 95ശതമാനം പോസ്റ്റൽ വോട്ടുകള്‍ പൂര്‍ത്തീയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

മൂന്നാഴ്ച നീണ്ടുനിന്ന വലിയ പരസ്യ പ്രചാരണ കോലാഹലത്തിനാണ് ഇന്ന് സമാപനമാകുന്നത്.

Advertisement