27.1 C
Kollam
Saturday 10th October, 2026 | 09:50:40 PM
Home News Breaking News കൊച്ചി വിമാനത്താവളത്തിൽ സ്വർണ്ണം പിടികൂടി

കൊച്ചി വിമാനത്താവളത്തിൽ സ്വർണ്ണം പിടികൂടി

കൊച്ചി: രാജ്യാന്തര വിമാനത്താവളത്തിൽ ഒളിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം കസ്റ്റംസ് പിടികൂടി. ഒമാനിൽ നിന്നെത്തിയ സജിത്ത് തയ്യിൽ സരസകുമാർ എന്ന യാത്രക്കാരനിൽ നിന്നാണ് 116.6 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തത്. ഇയാൾ കൊണ്ടുവന്ന ബാഗേജിലുണ്ടായിരുന്ന ചെറിയ സൈക്കിളിന്റെ ഫ്രെയിമിനുള്ളിൽ സ്വർണ്ണ പ്ലേറ്റ് അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു.
വിപണിയിൽ ഏകദേശം 17.81 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് സ്വർണ്ണമാണ് പിടിച്ചെടുത്തത്. വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു.