29.5 C
Kollam
Friday 9th October, 2026 | 01:28:39 PM
Home News Breaking News വൈക്കത്ത് സിപിഐ ഓഫീസിൽ കർഷകൻ ജീവനൊടുക്കി, മരണത്തിൽ ദുരൂഹത ആരോപിച്ച് യുഡിഎഫും ബി ജെ പിയും

വൈക്കത്ത് സിപിഐ ഓഫീസിൽ കർഷകൻ ജീവനൊടുക്കി, മരണത്തിൽ ദുരൂഹത ആരോപിച്ച് യുഡിഎഫും ബി ജെ പിയും

കോട്ടയം: വൈക്കം തലയാഴം സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു. കർഷകനായ ചെല്ലപ്പൻ പുളിക്കശേരിയാണ് മരിച്ചത്. സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം നശിപ്പിച്ചെന്ന് പരാതിപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ സിപിഐ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ആർഡിഒ എത്താതെ മൃതദേഹം അഴിച്ച് മാറ്റാനാവില്ലെന്ന് നാട്ടുകാരും ബന്ധുക്കളും അറിയിച്ചു.മരണത്തിൽ ദുരൂഹത ആരോപിച്ച് യു ഡി എഫും ബി ജെ പിയും രംഗത്ത് എത്തി.