29.7 C
Kollam
Sunday 23rd August, 2026 | 03:03:09 PM
Home News Breaking News കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ്റെ റോഡ് ഷോ ആവേശമായി

കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ്റെ റോഡ് ഷോ ആവേശമായി

ശാസ്താംകോട്ട :കുന്നത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച റോഡ് ഷോ ആവേശമായി. ചക്കുവള്ളിയിൽ നിന്നുമാണ് റോഡ് ഷോ ആരംഭിച്ചത്. തുറന്ന ജീപ്പിൽ സ്ഥാനാർത്ഥി നൂറു കണക്കിന് യുവതി യുവാക്കളും പ്രവർത്തകരും കൊടികൾ വീശിയും മുദ്രാവാക്യം വിളിച്ചും ഇരുചക്ര വാഹനത്തിൽ അനുഗമിച്ചു. പതാരത്തും നാലു മൂക്കിലും കാരാളിമുക്കിലും ചുറ്റുമലയിലും റോഡിന്റെ ഇരുവശങ്ങളിലും വീടുകളുടെ പുറത്തും നിരവധി വോട്ടർമാർ ഹർഷാരവങ്ങളോടെ കുഞ്ഞുമോനെ സ്വീകരിച്ചു . റോഡ് ഷോ ഭരണിക്കാവിൽ സമാപിച്ചു