27.5 C
Kollam
Tuesday 29th September, 2026 | 09:28:02 AM
Home News Breaking News വെള്ളാപ്പള്ളിയുടെ പ്രതികരണങ്ങൾ എസ്.എൻ.ഡി.പി. യോഗത്തിന്റെ നിലപാടല്ല -തുഷാർ വെള്ളാപ്പള്ളി

വെള്ളാപ്പള്ളിയുടെ പ്രതികരണങ്ങൾ എസ്.എൻ.ഡി.പി. യോഗത്തിന്റെ നിലപാടല്ല -തുഷാർ വെള്ളാപ്പള്ളി

പത്തനംതിട്ട: വെള്ളാപ്പള്ളി നടേശന്റെ പ്രതികരണങ്ങൾ എസ്.എൻ.ഡി.പി. യോഗത്തിന്റെ രാഷ്ട്രീയനിലപാടല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്നും യോഗം വൈസ് പ്രസിഡന്റും എൻ.ഡി.എ. കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി. യോഗം ഈ തിരഞ്ഞെടുപ്പിൽ ഒരു കക്ഷിയെയും പിന്തുണയ്ക്കുന്നില്ലെന്നും പത്തനംതിട്ടയിൽ നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ജനറൽ സെക്രട്ടറി അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെയും അറിവിന്റെയും അടിസ്ഥാനത്തിലാണ് പ്രതികരണം നടത്തുന്നത്. എസ്.എൻ.ഡി.പി. യോഗത്തിന്റെ തീരുമാനം പറയണമെങ്കിൽ കൗൺസിൽ കൂടിയശേഷം മാത്രമേ സാധിക്കൂ. ഒരു മുന്നണിയെയും സഹായിക്കാനോ ഉപദ്രവിക്കാനോ ഉള്ള നയം എസ്.എൻ.ഡി.പി. യോഗത്തിനില്ലെന്നും തുഷാർ പറഞ്ഞു.