Home News Breaking News ആറുസീറ്റ് ആവശ്യപ്പെട്ട പാർട്ടിക്ക് മൂന്നു സീറ്റ്, ആർജെഡി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് എൽ ഡി...

ആറുസീറ്റ് ആവശ്യപ്പെട്ട പാർട്ടിക്ക് മൂന്നു സീറ്റ്, ആർജെഡി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് എൽ ഡി എഫിൽ നിന്നുള്ള അവഗണനയാണ് പ്രധാന അജണ്ട

Advertisement

തൃശൂര്‍.ആർജെഡി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തൃശൂരിൽ വെച്ച് ചേരും. സംസ്ഥാന അധ്യക്ഷൻ ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ സീറ്റ് വിഭജനത്തിൽ എൽ.ഡി.എഫിൽ നിന്നുള്ള അവഗണനയാണ് പ്രധാന അജണ്ട. ആറുസീറ്റ് ആവശ്യപ്പെട്ട പാർട്ടിക്ക് മൂന്നു സീറ്റാണ് അനുവദിച്ചത്.

നിരന്തരം സമ്മർദം ചൊലുത്തിയിട്ടും അനുകൂല നീക്കം ഇല്ലാത്തതിനാൽ മുന്നണി മാറ്റമടക്കമുള്ളവ യോഗത്തിൽ ചർച്ചയാകും. കോവളം, ചാലക്കുടി, എലത്തൂർ സീറ്റുകൾ കൂടി വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കാനാണ് പാർട്ടിയുടെ തീരുമാനം.
വടകര, കൽപ്പറ്റ, കൂത്തുപറമ്പ് എന്നീ സീറ്റുകളാണ് നിലവിൽ ആർ.ജെ.ഡിക്ക് അനുവദിച്ചത്

Advertisement