Home News Breaking News എംവി ഗോവിന്ദൻ്റെ വികസന മുന്നേറ്റ ജാഥയിലെ പി ആർ വിവാദം. വീണ്ടും മലക്കം മറിഞ്ഞ് മൊയ്ദീൻ

എംവി ഗോവിന്ദൻ്റെ വികസന മുന്നേറ്റ ജാഥയിലെ പി ആർ വിവാദം. വീണ്ടും മലക്കം മറിഞ്ഞ് മൊയ്ദീൻ

കോഴിക്കോട്.എംവി ഗോവിന്ദൻ്റെ വികസന മുന്നേറ്റ ജാഥയിലെ പി ആർ വിവാദം. വീണ്ടും മലക്കം മറിഞ്ഞ് മൊയ്ദീൻ. സ്വന്തം ഇഷ്ട പ്രകാരമാണ് താൻ എംവി ഗോവിന്ദന് പണം കൊടുത്തതെന്ന് മൊയ്ദീൻ

പാർട്ടി പ്രവർത്തകർ പറഞ്ഞിട്ടാണ് താൻ പണം കൊടുത്തത് എന്നായിരുന്നു നേരത്തെ മൊയ്ദിൻ്റെ വീഡിയോയിൽ പറഞ്ഞിരുന്നത്. വടക്കൻ മേഖല ജാഥ ബാലുശേരി എത്തിയത് ഫിബ്രവരി 9 ന്. മൊയ്ദീൻ എംവി ഗോവിന്ദന് പണം നൽകുന്ന വീഡിയോ പുറത്തെത്തിയത് പാർട്ടി ചാനൽ വഴി

പിന്നീട് വീഡിയോ നവ മാധ്യമങ്ങളിലും വൈറലായി. 5oo ൻ്റെ 4 നോട്ടുകളാണ് മൊയ്ദീൻ കൈമാറിയത്. പെൻഷൻ കാശാണെന്നും പിണറായി അധികാരത്തിൽ തുടർന്നാലേ കാശ് ഇനിയും കിട്ടൂ എന്നുമാണ് മൊയ്ദീൻ എം വി ഗോവിന്ദനോട് പറഞ്ഞത്. ഈ വാക്കുകളാണ് വൈറലായത്

എന്നാൽ കഴിഞ്ഞ ദിവസം പുറത്ത് വന്ന വീഡിയോയിൽ പാർട്ടി പ്രവർത്തകർ തന്നെക്കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു എന്ന് മൊയ്ദീൻ പറഞ്ഞു. ഇത് വലിയ വിവാദമാവുകയും ചെയ്തു,. എന്നാൽ താൻ സ്വന്ത ഇഷ്ടപ്രകാരം ചെയ്തതാണെന്ന് പറഞ്ഞ് ഇന്ന് രാവിലെ വീണ്ടും മൊയ്ദിൻ്റെ വീഡിയോ പുറത്ത് വരികയായിരുന്നു