27.6 C
Kollam
Monday 21st September, 2026 | 05:51:34 PM
Home News Breaking News മെഡിസെപ്പിന്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ,ശ്രദ്ധിക്കണം

മെഡിസെപ്പിന്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ,ശ്രദ്ധിക്കണം

തിരുവനന്തപുരം.സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി മെഡിസെപ്പിന്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ.ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ്പ് അംഗത്വമായി ബന്ധപ്പെട്ട മെഡിസെപ്പ് ഐ.ഡികാർഡ് www.medisep.kerala.gov.in ൽലോഗിൻ ചെയ്ത് ഡൗൺലോഡ് ചെയ്യാം.

മെഡിസെപ്പ് കാർഡിൽ പേരില്ലെങ്കിലും പേരിലോ മറ്റ് വിവരങ്ങളിലോ തെറ്റുണ്ടങ്കിലും മെഡിസെപ്പ് പരിരക്ഷ ലഭിക്കുന്നതല്ല. മെഡിസെപ്പ് ഐ.ഡി കാർഡിൽ പ്രിന്റ് ചെയ്തിരിക്കുന്ന വിവരങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളേ ആവശ്യമുണ്ടെങ്കിൽ ഫെബ്രുവരി 25 നകം തിരുത്തലുകൾ വരുത്തണം.സമയ പരിധിക്കുശേഷം പ്രൊഫൈലിൽ വരുത്തുന്ന തിരുത്തലുകൾ മെഡിസെപ് ഐ.ഡി കാർഡിൽ പ്രതിഫലിക്കുകയില്ല. ഫെബ്രുവരി 25 നുശേഷം ഡാറ്റയിൽ തിരുത്തൽ വരുത്താൻ കഴിയില്ല