28.8 C
Kollam
Sunday 4th October, 2026 | 11:22:44 AM
Home News Breaking News കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ  കേരളയാത്രക്ക് ഇന്ന് തുടക്കം

കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ  കേരളയാത്രക്ക് ഇന്ന് തുടക്കം

കാസർകോട്. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളയാത്ര ഇന്ന്  കാസർകോട് ആരംഭിക്കും. മനുഷ്യർക്കൊപ്പം എന്ന പ്രമേയവുമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് ജാഥ നയിക്കുന്നത്.  ഉള്ളാൾ സയ്യിദ് മദനി മഖാമിൽ വെച്ച് യാത്രയുടെ പതാക കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക്‌ കൈമാറും. തുടർന്ന് വൈകിട്ട് അഞ്ചിന് ചെർക്കളയിൽ പൊതുസമ്മേളനം നടക്കും. വിവിധ ജില്ലകളിലെ പര്യടനം പൂർത്തിയാക്കി ഈ മാസം 16ന് തിരുവനന്തപുരത്താണ് യാത്ര സമാപിക്കുക