27.6 C
Kollam
Monday 21st September, 2026 | 05:49:26 PM
Home News Kerala സത്യപ്രതിജ്ഞ ചടങ്ങിൽ മുദ്രാവാക്യം വിളിക്കുന്നതിനിടെ  സിപിഎം പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു

സത്യപ്രതിജ്ഞ ചടങ്ങിൽ മുദ്രാവാക്യം വിളിക്കുന്നതിനിടെ  സിപിഎം പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു

സത്യപ്രതിജ്ഞ ചടങ്ങിനിടെ സിപിഐ എം പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. കണ്ടല്ലൂർ പഞ്ചായത്ത് വാർഡ് 6 പുതിയവിള കൈതക്കാട്ടുശേരിൽ കിഴക്കതിൽ ആർ മനോഹരൻ പിള്ള(59) ആണ് മരിച്ചത്. പുല്ലുകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്ര ഗ്രൗണ്ടിൽ നടന്ന കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ മുദ്രാവാക്യം വിളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ : ഷിജി, മക്കൾ : മനീഷ് മേനോൻ, ഗിരീഷ് മേനോൻ.