26.6 C
Kollam
Monday 21st September, 2026 | 07:25:43 PM
Home News Kerala സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു… വോട്ടെടുപ്പ് മാറ്റി

സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു… വോട്ടെടുപ്പ് മാറ്റി

കൊച്ചി പാമ്പാക്കുട പഞ്ചായത്ത് 10ാം വാര്‍ഡ് ആയ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. സി. എസ്. ബാബു (59) ആണ് മരിച്ചത്.
പുലര്‍ച്ചെ 3 നായിരുന്നു സംഭവം. വീട്ടില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സ്ഥാനാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു.