30 C
Kollam
Tuesday 27th October, 2026 | 02:40:47 PM
Home News Kerala ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന മിനി ഹിറ്റാച്ചി വാഹനങ്ങൾക്ക് മുകളിലേക്ക് വീണു, നിരവധി വാഹനങ്ങൾ തകർന്നു

ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന മിനി ഹിറ്റാച്ചി വാഹനങ്ങൾക്ക് മുകളിലേക്ക് വീണു, നിരവധി വാഹനങ്ങൾ തകർന്നു

Advertisement

കോട്ടയം. പാലായില്‍ ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന മിനി ഹിറ്റാച്ചി വാഹനങ്ങൾക്ക് മുകളിലേക്ക് വീണു.  പാലാ ബൈപ്പാസിൽ കോഴാ ജംഗ്ഷനില്‍ വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. ലോറി റോഡിലെ ഹമ്പില്‍ കയറിയപ്പോൾ കെട്ടുപൊട്ടി മണ്ണുമാന്തി യന്ത്രം റോഡില്‍ വാഹനങ്ങളുടെ മുകളിലേയ്ക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ഒരു ഓട്ടോറിക്ഷ, 3 കാറുകള്‍ എന്നിവയ്ക്ക് കേടുപാടുകളുണ്ട്. ഓട്ടോറിക്ഷയുടെ മുന്‍വശം പൂർണ്ണമായി തകര്‍ന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പരികേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കാറുകള്‍ക്കും സാരമായ തകരാറുകളുണ്ട്. റോഡില്‍ വീണ യന്ത്രത്തിന്റെ ചെയിന്‍ പൊട്ടുകയും ചെയ്തു.  അപകടത്തെ .തുടര്‍ന്ന് പാലാ ബൈപ്പാസിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പാലാ പോലീസ് സ്ഥലത്തെത്തി.