26.7 C
Kollam
Sunday 8th November, 2026 | 01:34:39 AM
Home News Breaking News വിദ്യാഭ്യാസ അവകാശ നിയമം,സംസ്ഥാനത്തിന് കർശന നിർദേശവുമായി സുപ്രീം കോടതി

വിദ്യാഭ്യാസ അവകാശ നിയമം,സംസ്ഥാനത്തിന് കർശന നിർദേശവുമായി സുപ്രീം കോടതി

Advertisement

ന്യൂഡെല്‍ഹി.സംസ്ഥാനത്തിന് കർശന നിർദേശവുമായി സുപ്രീം കോടതി.വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം സ്‌കൂളുകൾ ഇല്ലാത്തതടുത്ത് സ്‌കൂളുകൾ സ്ഥാപിക്കാൻ നിർദേശം.ഒരു കിലോമീറ്റർ ചുറ്റളവിൽ എൽപി സ്‌കൂളുകൾ ഇല്ലാത്ത ഇടങ്ങളിൽ എൽപി സ്‌കൂളുകളും മൂന്ന് കിലോമീറ്റർ ചുറ്റളവിൽ അപ്പർ പ്രൈമറി സ്‌കൂളുകൾ ഇല്ലെങ്കിൽ അവിടെ യു പി സ്‌കൂളുകളും സ്ഥാപിക്കാൻ നിർദേശം.മഞ്ചേരിയിലെ എളാമ്പ്രയിൽ അടിയന്തിരമായി എൽ പി സ്ക്കൂൾ സ്ഥാപിക്കാനും സുപ്രീം കോടതി.സ്വന്തം കെട്ടിടം ഇല്ലെങ്കിൽ വാടക കെട്ടിടത്തിൽ മൂന്ന് മാസത്തിനുള്ളിൽ നടപടികൾ ആരംഭിക്കണം.എലാമ്പ്രയില്‍ സ്കൂള്‍ സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്.