മസ്ക്കത്ത്. യൂറോപ്യൻസ് നടത്തിയ അന്തർദ്ദേശീയ കൊള്ള പൊളിഞ്ഞു. ഒമാനിൽ 10 ലക്ഷം റിയാലിന്റെ ആഭരണങ്ങൾ കൊള്ളയടിച്ച യൂറോപ്യൻ വിനോദസഞ്ചാരികൾ അറസ്റ്റിൽ:
ഏകദേശം പത്ത് ലക്ഷം റിയാലിന്റെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ യൂറോപ്യൻ പൗരത്വമുള്ള രണ്ട് വിനോദസഞ്ചാരികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. ടൂറിസ്റ്റ് വിസയിലാണ് പ്രതികൾ ഒമാനിലേക്കെത്തിയത്. മസ്കത്തിലെ ഗുബ്ര പ്രദേശത്ത് നിരവധി ജ്വ ല്ലറി ഷോപ്പുകൾക്ക് സമീപത്തെ ഒരു ഹോട്ടലിൽ താമസിക്കുക യും ഇവിടെ നിന്നും സ്ഥലം പരിശോധിച്ച് കവർച്ച ആസൂ ത്രണം ചെയ്യുകയുമായിരുന്നു വെന്നും മസ്കത്ത് ഗവർണറേറ്റ് പോലീസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻ വെസ്റ്റിഗേഷനുമായി ചേർന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
പുലർച്ചെ നാല് മണിയോടെ, മെക്കാനിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് രണ്ടുപേരും ഒരു ജ്വല്ലറിയുടെ പിൻഭാഗത്തെ മതിൽ തകർത്ത് അകത്തു കടന്നാണ് ആഭരണങ്ങൾ മോഷ്ടിച്ചത്.വലിയ അളവിൽ ആഭരണങ്ങൾ മോഷ്ടിച്ചതായും ഒരു സേഫ് ലോക്കർ ബലമായി തുറക്കുകയും അകത്ത് നിന്ന് പണം എടുക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. കൃത്യമായ അന്വേഷണത്തിനും ട്രാക്കിംഗിനുമൊടുവിൽ, അധികാരികൾ പ്രതികളെ അറസ്റ്റ് ചെയ്യുകയും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുക്കുകയും സിഫ പ്രദേശത്തെ ഒരു കടൽത്തീരത്ത് ഒളിപ്പിച്ചിരുന്ന മോഷ്ടിച്ച ആഭരണങ്ങൾ കണ്ടെടുക്കുകയും ചെയ്തു. വിനോദയാത്രയുടെ മറവിൽ പ്രതികൾ വാടകയ്ക്കെടുത്ത ബോട്ടിൽ കടത്തിയാണ് ഇവ സിഫ് ബീച്ചിൽ എത്തിച്ചത്.
പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്നും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.
യൂറോപ്യൻസും കക്കാൻ തുടങ്ങി- ഒമാനിൽ വൻ ആഭരണ കൊള്ള; യൂറോപ്യൻ വിനോദസഞ്ചാരികൾ അറസ്റ്റിൽ
Advertisement





























